ജെ.എൻ.യു: ഐഷി ഘോഷിനെ ചോദ്യം ചെയ്ത് പൊലീസ്; അക്രമികൾ വലക്കു പുറത്ത്
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ നടന്ന എ.ബി.വി.പി പ്രവർത്തകരുടെ ആക്രമ ണത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ ഡൽഹി പൊലീസ്. അതേസമയം, ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ വിദ്യാർഥി യൂനിയൻ പ്രസിഡൻറ് ഐഷി ഘോഷ് അടക്കം മൂന്നുപേരെ തിങ്കളാഴ്‌ച അന്വേഷണ സംഘം ചോദ്യം ചെയ്തു.
രജിസ ്ട്രേഷൻ ബഹിഷ്കരണവുമായി ബന്ധപ്പെട്ട് സെർവർ റൂം തകർത്തുവെന്ന സർവകലാലശാല അധികൃതർ നൽകിയ പരാതിയിലാണ് ഐഷി ഘേ ാഷ്, യോഗേന്ദ്ര ഭരദ്വാജ്, വികാസ് പട്ടേൽ എന്നീ വിദ്യാർഥികളെ ചോദ്യം ചെയ്തത്. തിങ്കളാഴ്‌ച കാമ്പസിലെത്തിയ ക് രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വിദ്യാർഥി യൂനിയൻ ഒാഫിസിൽവെച്ച് 45 മിനിറ്റോളം ചോദ്യം ചെയ്തു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നിഷ്‌പക്ഷവും നീതിപൂർവവുമായ അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുവെന്ന് ഐഷി ഘോഷ് പിന്നീട് പറഞ്ഞു.
അതേസമയം, ജനുവരി അഞ്ചിന് കാമ്പസിൽ എ.ബി.വി.പി പ്രവർത്തകർ നടത്തിയ മൂഖംമൂടി ആക്രമണത്തിൽ പൊലീസ് ആരെയും ചോദ്യം ചെയ്യാൻ തയാറാകാത്തതിൽ വിമർശനം ശക്തമായി. എല്ലാവരേയും തിരിച്ചറിഞ്ഞുവെന്നും ഉടൻ പിടികൂടുമെന്നും ആവർത്തിക്കുകയല്ലാതെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. അതിനിടെ, മുഖംമൂടി സംഘത്തിലുണ്ടായിരുന്ന ഡൽഹി സർവകലാശാലക്കുകീഴിലെ ദൗലത്ത് രാം കോളജ് വിദ്യാർഥിനിയും എ.ബി.വി.പി നേതാവുമായ കോമൾ ശർമയെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി.
ഡൽഹി സർവകലാശാല വിദ്യാർഥികളും മാധ്യമങ്ങളും പെൺകുട്ടി കോമൾ ശർമയാണെന്ന് നിരവധി തവണ ഉന്നയിച്ചിരുന്നു. ഡൽഹി സർവകലാശാലയിൽ നടന്ന വിവിധ പരിപാടികൾക്കുനേരെ എ.ബി.വി.പി നടത്തിയ അതിക്രമങ്ങളിൽ ഇൗ പെൺകുട്ടി പങ്കാളിയാണ്. അക്രമികളെ പിടികൂടാൻ പൊലീസ് തയാറാകാത്തത്തിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനം വളയുമെന്ന് ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമത്തിന് കൂട്ടുനിന്ന വൈസ് ചാൻസലർ ജഗദേഷ് കുമാറിെൻറ രാജി ആവശ്യപ്പെട്ടും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം, ശൈത്യകാല സെമസ്റ്റർ തിങ്കളാഴ്‌ച ആരംഭിച്ചെങ്കിലും അധ്യാപകരും വിദ്യാർഥികളും ക്ലാസുകൾ ബഹിഷ്കരിച്ചു. കാമ്പസിലെ സ്ഥിതി അരക്ഷിതമായി തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകർ നിസ്സഹകരിച്ചത്. ക്ലാസുകൾക്കുള്ള സമയക്രമം രൂപവത്കരിക്കാനുള്ള നിർദേശവും അധ്യാപകർ നടപ്പാക്കിയില്ല. വൈസ് ചാൻസലർ രാജിെവക്കണമെന്ന് വിദ്യാർഥികളോടൊപ്പം അധ്യാപകരും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.