ജെ.എൻ.യു വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ഐസ-ഡി.എസ്.എഫ് സഖ്യത്തിന് ജയം; എസ്.എഫ്.ഐ -എ.ഐ.എസ്.എഫ് സഖ്യത്തിന് തിരിച്ചടി
text_fieldsഐസ-ഡി.എസ്.എഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം
ന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ഐസ നയിച്ച ഇടത് സഖ്യത്തിന് ജയം. ജെ.എൻ.എസ്.യു പ്രസിഡന്റ് ആയി ഐസ -ഡി.എസ്.എഫ് സഖ്യത്തിലെ നിതീഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഇതേ സഖ്യത്തിന്റെ ഭാഗമായിരുന്ന മുൻതഹ ഫാത്തിമയാണ് ജനറൽ സെക്രട്ടറി. വൈസ് പ്രസിഡന്റ് ആയി ഇടത് സഖ്യത്തിലെ മനീഷ വിജയം കണ്ടു. ജോയന്റ് സെക്രട്ടറി സീറ്റ് എ.ബി.വി.പിയിലെ വൈഭവ് മീന നേടി.
പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഐസ -ഡി.എസ്.എഫ് സഖ്യത്തിലെ നിതീഷ് കുമാർ
ഇടത് -മതേതര വിദ്യാർത്ഥി സംഘടനകൾ ചേരിതിരിഞ്ഞു വാശിയോടെ മത്സരിച്ച തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ -എ.ഐ.എസ്. എഫുമായും എൻ.എസ്.യു ഐ ഫ്രറ്റേണിറ്റിയുമായും സഖ്യത്തിലായിരുന്നു. എസ്.എഫ്.ഐ -എ.ഐ.എസ്.എഫ് സഖ്യത്തിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല.
42 കൗൺസിലർ പോസ്റ്റുകളിൽ 23 എണ്ണം എ.ബി.വി.പി പിടിച്ചു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ സ്കൂൾ ഓഫ് സോഷ്യൽ സയൻസിലും സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലും എ.ബി.വി.പി രണ്ട് സീറ്റുകൾ നേടി. എൻ.എസ്.യു.ഐ-ഫ്രറ്റേണിറ്റി സഖ്യം രണ്ട് സീറ്റ് നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.