ജെ.എൻ.യു തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വം റദ്ദാക്കിയതിനെതിരെ വിദ്യാർഥിനി നേതാവ് നിരാഹാര സമരത്തിൽ
text_fieldsന്യൂഡൽഹി: ജെ.എൻ.യു സ്റ്റുഡന്‍റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം റദ്ദാക്കിയതിനെതിരെ വിദ്യാർഥിനി നേതാവ് നിരാഹാര സമരത്തിൽ. ഇടത് വിദ്യാർഥി മുന്നണിക്കായി മത്സരിച്ച എ.ഐ.എസ്.എഫ് പ്രതിനിധി സ്വാതി സിങ്ങിനെയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അയോഗ്യയാക്കിയത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് സ്വാതി സിങ് മത്സരിച്ചിരുന്നത്.
സ്ഥാനാർഥിത്വം റദ്ദാക്കിയ നടപടി നിയമവിരുദ്ധവും അനീതിയുമാണെന്ന് സ്വാതി സിങ് പറഞ്ഞു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയെങ്കിലും ജെ.എൻ.യു.എസ്.യു തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതികരിച്ചില്ല. ബാലറ്റ് പേപ്പറിൽ തന്‍റെ പേര് വരുന്നത് വഴി വോട്ടർമാരിൽ വലിയ തോതിൽ ആശയകുഴപ്പം സൃഷ്ടിക്കാൻ വഴിവെച്ചു.
സ്ഥാനാർഥിത്വം റദ്ദാക്കിയത് ചർച്ച ചെയ്യാൻ മുഴുവൻ സംഘടനകളുടെയും യോഗം തെരഞ്ഞെടുപ്പ് കമ്മിറ്റി വിളിക്കണം, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരം. അധികാരികളുടെ ഏകപക്ഷീയവും കീഴ്വഴക്കവുമില്ലാത്ത നടപടിയെ പ്രതിരോധിക്കാൻ വിദ്യാർഥികളുടെ പിന്തുണ അഭ്യർഥിക്കുന്നതായും സ്വാതി സിങ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.