ജെ.എൻ.യു ഫീസ് വർധന: വിദ്യാർഥികൾ കോടതിയിലേക്ക്
text_fieldsന്യൂഡൽഹി: ഫീസ് വർധനയടക്കം ഉൾക്കൊള്ളുന്ന പുതിയ ഹോസ്റ്റൽ നിയമാവലി റദ്ദാക്കണ െമന്ന് ആവശ്യപ്പെട്ട് ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂനിയൻ ഹൈകോടതിയ ിലേക്ക്. ഇക്കാര്യത്തിൽ സർവകലാശാലക്ക് നിർദേശം നൽകണെമന്ന് ആവശ്യപ്പെട്ട് തിങ് കളാഴ്ച ഹൈകോടതിയെ സമീപിക്കുമെന്ന് വിദ്യാർഥി യൂനിയൻ (ജെ.എൻ.യു.എസ്.യു) ഭാരവാഹികൾ പറഞ്ഞു.
ഇതുസംബന്ധിച്ച് സർവകലാശാല യൂനിയനുകളുമായി കൂടിയാേലാചന നടത്താെത കൊണ്ടുവന്ന നിയമാവലിയായതിനാൽ നിയമവിരുദ്ധമാണെന്നും യൂനിയൻ ചൂണ്ടിക്കാട്ടി. ഫീസ് വർധന റദ്ദാക്കണമെന്നും മറ്റ് ആവശ്യങ്ങൾ ഉന്നയിച്ചും വിദ്യാർഥികൾ കഴിഞ്ഞ മൂന്നു മാസമായി രജിസ്ട്രേഷൻ-അക്കാദമിക നടപടികൾ ബഹിഷ്കരിച്ച് പ്രക്ഷോഭരംഗത്താണ്. സമരത്തിലുള്ള വിദ്യാർഥികളെ എ.ബി.വി.പി പ്രവർത്തകരെന്ന് സംശയിക്കുന്ന മുഖംമൂടി സംഘം കാമ്പസിൽ കയറി ആക്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.