ജെ.എൻ.യു ദേശവിരുദ്ധമല്ല -വൈസ് ചാൻസലർ
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) ഒരിക്കലും ദേശവിരുദ്ധമായിരുന്നില്ലെന്നും തുക്ഡെ തുക്ഡെ സംഘത്തിെന്റ ഭാഗമല്ലെന്നും വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുദി പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
സർവകലാശാല കാവിയണിഞ്ഞിട്ടില്ലെന്നും ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാറിൽനിന്ന് സമ്മർദം നേരിടുന്നില്ലെന്നും അവർ പറഞ്ഞു. എതിർശബ്ദങ്ങളുടെയും സംവാദത്തിന്റെയും ജനാധിപത്യത്തിന്റെയും വേദിയായി എക്കാലവും സർവകലാശാല നിലകൊള്ളും. താൻ ചുമതലയേറ്റ സമയത്ത് കാമ്പസിൽ ധ്രുവീകരണം സംഭവിച്ചിരുന്നു.ഇത് ദൗർഭാഗ്യകരമാണ്. വിദ്യാർഥികളുടെയും സർവകലാശാല അധികൃതരുടെയും ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ട്.
സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചു. ആർ.എസ്.എസുമായുള്ള ബന്ധത്തിൽ ഖേദിക്കുകയോ ഇക്കാര്യം മറച്ചുവെക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.