നജീബിന്റെ തിരോധാനം; സി.ബി.െഎ ഫോറൻസിക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈേകാടതി
text_fieldsന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി നജീബ് അഹ്മദിെൻറ തിരോധാനവുമായി ബന്ധപ്പെട്ട് ഫോറൻസിക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡൽഹി ൈഹകോടതി ആവശ്യപ്പെട്ടു.
വ്യാഴാഴ്ച സി.ബി.െഎ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചപ്പോഴായിരുന്നു അടുത്ത വാദം കേൾക്കുേമ്പാൾ ഫോറൻസിക് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. കുറ്റക്കാരെന്ന് സംശയിക്കുന്ന ജവഹർലാൽ നെഹ്റു സർവകലാശാലയിലെ എ.ബി.വി.പി പ്രവർത്തകരുടെ ഫോൺ പിടിച്ചെടുത്തതായും മറ്റു റെയ്ഡുകൾ തുടരുന്നതായും സി.ബി.െഎ സമർപ്പിച്ച തൽസ്ഥിതി റിേപ്പാർട്ടിൽ പറയുന്നു.
കേസ് അടുത്ത വാദം കേൾക്കുന്നതിന് വേണ്ടി ഫെബ്രുവരി 27ലേക്ക് മാറ്റി. എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തെതുടർന്ന് 2016 ഒക്ടോബർ 15 മുതലാണ് നജീബിനെ ജെ.എൻ.യുവിലെ ഹോസ്റ്റലിൽ വെച്ച് കാണാതാവുന്നത്. നജീബിെൻറ മാതാവ് ഡൽഹി ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്നാണ് സി.ബി.െഎ തൽസ്ഥിതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
കഴിഞ്ഞതവണ കേസ് പരിഗണിച്ചേപ്പാൾ, നജീബിനെ കാമ്പസിൽ നിന്ന് പുറത്തുെകാണ്ടുപോയതായി ഒാേട്ടാ ഡ്രൈവർ മൊഴി നൽകിയെന്നത് ഡൽഹി പൊലീസിെൻറ കെട്ടുകഥയാണെന്ന് സി.ബി.െഎ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.