Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ന​യ്യ കു​മാ​റിനും...

ക​ന​യ്യ കു​മാ​റിനും ഉ​മ​ർ ഖാ​ലി​ദിനും എതിരായ നടപടി ജെ.​എ​ൻ.​യു അ​പ്പ​േ​ല​റ്റ്​ ​അ​തോ​റി​റ്റി​ ശരിവെച്ചു

text_fields
bookmark_border
Kanhaiya-kumar-Umar-khalid
cancel

ന്യൂഡല്‍ഹി: അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വീകരിച്ച അച്ചടക്ക നടപടി ജെ.​എ​ൻ.​യു അ​പ്പ​േ​ല​റ്റ്​ ​അ​തോ​റി​റ്റി​ ശരിവെച്ചു. ജെ.​എ​ൻ.​യു സ്​​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ക​ന​യ്യ കു​മാ​ർ, ഉ​മ​ർ ഖാ​ലി​ദ് എന്നിവർക്കെതിരായ അച്ചടക്ക നടപടികളാണ് അ​തോ​റി​റ്റി​ ശരിവെച്ചത്. ഉമർഖാലിദിനെ ഒരു സെമസ്റ്ററിൽ നിന്ന് നീക്കം ചെയ്യുകയും 20,000 രൂപ പിഴയും ചുമത്തുകയും കനയ്യകുമാറിന് 10,000 രൂപ പിഴയും ചുമത്തുകയുമാണ് അച്ചടക്ക സമിതി ചെയ്തത്. 

​2016 ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കന​യ്യ കു​മാ​ർ, ഉ​മ​ർ ഖാ​ലി​ദ്, അ​നി​ർ​ബ​ൻ ഭ​ട്ടാ​ചാ​ര്യ എ​ന്നി​വ​ര​ട​ക്കം 15 പേ​ർ​ക്കെ​തി​രെ ജെ.​എ​ൻ.​യു  അച്ചടക്ക സമിതി സ്വീ​ക​രി​ച്ച അച്ചടക്ക നടപടിക്കെതിരെ വിദ്യാർഥികൾ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് നടപടി റദ്ദാക്കിയ ജ​ഡ്​​ജി വി.​കെ. റാ​വു, വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ദം കേ​ൾ​ക്കു​ക​യും റെ​ക്കോ​ഡു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക​യും ചെ​യ്​​ത ​ശേ​ഷം ആ​റാ​ഴ്​​ച​ക്ക​കം വി​ഷ​യ​ത്തി​ൽ പു​തി​യ തീ​രു​മാ​ന​മെ​ടു​ക്കാൻ അ​പ്പ​േ​ല​റ്റ്​ ​അ​തോ​റി​റ്റി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. 

കന​യ്യ കു​മാ​ർ, ഉ​മ​ർ ഖാ​ലി​ദ് എന്നിവരെ കൂടാതെ മുജീബ് ഗാട്ടൂ, അനിബർ ഭട്ടാചാര്യ എന്നിവരടക്കം 14 പേർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററിലേക്ക് ക്യാമ്പസില്‍ നിന്നു പുറത്താക്കി. അശുതോഷിന് ജെ.എന്‍.യു. ഹോസ്റ്റലില്‍ ഒരു വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

പാ​ർ​ല​മ​െൻറ്​ ആ​ക്ര​മ​ണ​ കേ​സി​ൽ അ​ഫ്​​സ​ൽ ഗു​രു തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ദേ​ശ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചെ​ന്ന്​​ ആ​രോ​പി​ച്ചാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ സർവകലാശാല അ​ച്ച​ട​ക്ക ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ്​ കേ​സി​ൽ ക​ന​യ്യ കു​മാ​ർ, ഉ​മ​ർ ഖാ​ലി​ദ്, അ​നി​ർ​ബ​ൻ ഭ​ട്ടാ​ചാ​ര്യ എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. പി​ന്നീ​ട് ഇ​വ​ർക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUumar khalidmalayalam newsKanhaiyaSedition row
News Summary - JNU panel upholds punishment for Umar Khalid, Kanhaiya in Sedition row -India News
Next Story