Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 5:19 AM GMT Updated On
date_range 18 Aug 2019 5:19 AM GMTജെ.എൻ.യുവിന്‍റെ പേര് മാറ്റി മോദി നരേന്ദ്ര യൂനിവേഴ്സിറ്റി എന്നാക്കണം -ബി.ജെ.പി എം.പി
text_fieldsbookmark_border
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയുടെ പേര് മാറ്റണമെന്ന് ബി.ജെ.പി എം.പി ഹാൻസ് രാജ് ഹാൻസ് ആവശ്യപ്പെട്ടു. ജ െ.എൻ.യുവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് എം.പി ആവശ്യമുന്നയിച്ചത്.
ജെ.എൻ.യുവിനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ആദ്യമായാണ് ഇവിടെ വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ജെ.എൻ.യുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി എം.എൻ.യു (മോദി നരേന്ദ്ര യൂനിവേഴ്സിറ്റി) എന്നാക്കണം -അദ്ദേഹം പറഞ്ഞു. കശ്മീരിൽ നേരിടുന്നത് ജവഹർലാൽ നെഹ്റു ചെയ്ത തെറ്റുകളുടെ ഫലമാണെന്നും എം.പി കുറ്റപ്പെടുത്തി.
പഞ്ചാബി ഗായകനായ ഹാൻസ് രാജ് ഹാൻസ് നോർത്ത് വെസ്റ്റ് ഡൽഹിയിൽനിന്നാണ് ബി.ജെ.പി സ്ഥാനാർഥിയായി ജയിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story