തന്നെ പോലുള്ള ഉപദേശകരുടെ ആവശ്യം ദീപികക്കുണ്ട് -ബാബ രാംദേവ്
text_fieldsഇന്ദോർ: ബോളിവുഡ് നടി ദീപിക പദുകോണിെൻറ ജെ.എൻ.യു സന്ദർശനത്തിനെതിരെ ബാബ രാംദേവ്. രാജ്യത്തെ സാമൂഹിക-രാഷ് ട്രീയ സാഹചര്യങ്ങൾ മനസിലാക്കി വേണം ദീപിക വലിയ തീരുമാനങ്ങളെടുക്കാൻ. തന്നെ പോലുള്ള ആളുകളുടെ ഉപദേശം ദീപികക്ക് ആവശ്യമുണ്ടെന്നും രാംദേവ് പറഞ്ഞു.
സി.എ.എ പൗരത്വം ഇല്ലാതാക്കാനല്ല നൽകാനുള്ളതാണെന്ന് മോദിയും അമിത് ഷായും പല തവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പ്രതിഷേധങ്ങൾ നടക്കുകയാണ്. ഇത്തരം പ്രതിഷേധങ്ങൾ ലോകത്തിന് മുന്നിൽ രാജ്യത്തിെൻറ മുഖം വികൃതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ രണ്ട് കോടി അനധികൃത കുടിയേറ്റക്കാരുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അനധികൃത കുടിയേറ്റക്കാരുടെ കുപ്പതൊട്ടിയാകാൻ ഒരു രാജ്യവും ആഗ്രഹിക്കുന്നില്ല. എൻ.ആർ.സിയെ എതിർക്കുന്നവർ അതിന് ബദൽ നിർദേശിക്കണം. പാക് അധീന കശ്മീർ ഇന്ത്യയോടൊപ്പം കൂട്ടിച്ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.