ജെ.എൻ.യുവിലെ ‘രാജ്യദ്രോഹം’: കുറ്റപത്രത്തിന് അനുമതി നൽകാൻ ഡൽഹി സർക്കാറിന് ജൂലൈ 23 വരെ സാവകാശം
text_fieldsന്യൂഡൽഹി: അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്റു സർവകലാ ശാല (ജെ.എൻ.യു) വിദ്യാർഥി യൂനിയൻ നേതാവ് കനയ്യകുമാർ ഉൾപ്പെടെ 10 പേർക്കെതിരെ രാജ്യദ്രേ ാഹ കുറ്റം ചുമത്തി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിന് അനുമതി നൽകാൻ ഡൽഹി സർക്കാറ ിന് ജൂലൈ 23 വരെ സാവകാശം.
തിങ്കളാഴ്ച ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ദീപക് ഷെരാവത്താണ് ഡൽഹി പൊലീസിെൻറ ആവശ്യം തള്ളി സർക്കാറിന് അനുകൂലമായി ഉത്തരവിട്ടത്.
കേസിൽ കുറ്റപത്രം പരിശോധിക്കാൻ ഒരുമാസം സമയം വേണമെന്ന് കോടതിയിൽ സർക്കാർ ആവശ്യപ്പെട്ടിരുന്നു. 2016 ഫെബ്രുവരി ഒമ്പതിന് നടന്ന സംഭവത്തിൽ മൂന്നു വർഷത്തിനു ശേഷം ജനുവരി 14നാണ് ഡൽഹി പൊലീസ് സംസ്ഥാന നിയമ വകുപ്പിെൻറ അനുമതി വാങ്ങാതെ കുറ്റപത്രം സമർപ്പിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ധിറുതികാണിക്കുന്നുെവന്ന് ഡൽഹി പൊലീസിനെതിരെ ആക്ഷേപം ഉയർന്നിരുന്നു.
നിയമ വകുപ്പിെൻറ അനുമതിയില്ലാതെ കുറ്റപത്രം സമർപ്പിച്ചത് കോടതി സ്വീകരിച്ചിരുന്നില്ല. എന്തിനാണ് ഇത്ര ധിറുതികാണിക്കുന്നതെന്ന് പൊലീസിനോട് കോടതി ചോദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.