ജെ.എൻ.യുവിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പിയെന്ന് മുൻ നേതാക്കളുടെ വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) നടന്ന അ ഫ്സൽ ഗുരു അനുസ്മരണ ചടങ്ങിനിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച് ചത് എ.ബി.വി.പി പ്രവർത്തകരാണെന്ന് മുൻ നേതാക്കളുടെ വെളിപ്പെടുത്ത ൽ. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് കനയ്യകുമാർ, ഉമർഖാലിദ് അടക്കം 10 പേർക്കെതിരെ ഡൽഹി പൊലീസ് രാജ്യേദ്രാഹകുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ജെ.എൻ.യുവിലെ മുൻ. എ.ബി.വി.പി നേതാക്കളുടെ വെളിപ്പെടുത്തൽ.
രോഹിത് വെമൂലയുടെ മരണവുമായി ബന്ധപ്പെട്ട് രാജ്യത്ത ഉയർന്നുവന്ന പ്രതിഷേധത്തിൽനിന്ന് ശ്രദ്ധതിരിച്ചുവിടാൻ എ.ബി.വി.പി ആസൂത്രണം ചെയ്തതാണ് അഫ്സൽ ഗുരു അനുസ്മരണത്തിനിടെയുള്ള ദേശവിരുദ്ധ മുദ്രാവാക്യങ്ങളെന്ന് ജെ.എൻ.യു എ.ബി.വി.പി യൂനിറ്റ് മുൻ വൈസ് പ്രസിഡൻറ് ജതിൻ ഗൊരയ്യ, മുൻ ജോയൻറ് സെക്രട്ടറി പ്രതീപ് നർവാൾ എന്നിവർ ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. േരാഹിത് വെമൂലയുടെ മരണവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിൽ ന്യായീകരിച്ച് സംസാരിക്കാൻ ദലിത് വിഭാഗത്തിൽപ്പെട്ട തങ്ങളോട് പാർട്ടി ആവശ്യപ്പെട്ടിരുന്നതായും ഇരുവരും പറഞ്ഞു.
2016 ഫെബ്രവുരി ഒമ്പതിന് ജെ.എൻ.യു കാമ്പസിൽ വിദ്യാർഥി യൂനിയൻ ചെയർമാനായ കനയ്യകുമാർ അടക്കം പെങ്കടുത്ത അഫ്സൽ ഗുരു അനുസ്മരണം നടന്നത്. പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി കാണിച്ച് വിഡിയോ ദൃശ്യങ്ങളടക്കം എ.ബി.വി.പിയും ബി.ജെ.പി എം.പി മഹേഷ് ഗിരിയും പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മൂന്നു വർഷത്തിനുശേഷം തിങ്കളാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. കാമ്പസിൽ മുദ്രാവാക്യം വിളിച്ചത് ചടങ്ങിൽ നുഴഞ്ഞുകയറിയ എ.ബി.വി.പി പ്രവർത്തകരാണെന്നത് ജെ.എൻ.യു വിദ്യാർഥികളും അധ്യാപകരും നിരന്തരം ഉന്നയിച്ചിരുന്നു. 1200 പേജ് കുറ്റപത്രം ശനിയാഴ്ച ഡൽഹി െമട്രോപൊളിറ്റൻ കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.