ജെ.എൻ.യു വി.സിയുടെ വാദം പൊളിയുന്നു; സെർവർ റൂം തകർത്തിട്ടില്ലെന്ന് വിവരാവകാശ രേഖ
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഫീസ് വർധനവിനെതിരെ സമരം ചെയ്ത വിദ്യാർഥികൾ സെർവർ റൂമും സി.സി.ടിവിയും അടിച്ചു തകർത്തെന്ന വൈസ് ചാൻസലറുടെ വാദം പൊളിയുന്നു. സി.സി ടിവി സംവിധാനവും ബയോമെട്രിക് സിസ്റ്റവും ഉൾപ്പെട ുന്ന സെർവർ റൂം ജനുവരി മൂന്നിന് വിദ്യാർഥികൾ അടിച്ചു തകർത്തുവെന്ന പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ിരുന്നു.
രജിസ്ട്രേഷൻ ബഹിഷ്കരണവുമായി ബന്ധപ്പെട്ട് സെർവർ റൂം തകർത്തുവെന്ന വി.സിയുടെ പരാതിയിൽ വിദ്യാർഥി യൂനിയൻ പ്രസിഡൻറ് ഐഷി ഘോഷ് അടക്കം മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. ഇതെ തുടർന്ന് സാമൂഹിക പ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷയിൽ ജനുവരി മൂന്നിന് സെർവർ റൂം അടച്ചിട്ടെന്നും വൈദ്യുതി തകരാറുമൂലം പ്രവർത്തനം നിർത്തിവെച്ചുവെന്നുമാണ് ജെ.എൻ.യു അധികൃതർ മറുപടി നൽകിയിരിക്കുന്നത്.
ജനുവരി അഞ്ചിന് കാമ്പസിനകത്ത് അതിക്രമിച്ചു കയറിയ മുഖംമൂടി സംഘം െഎഷി ഘോഷ് ഉൾപ്പെെടയുള്ള മുപ്പതോളം വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ കാമ്പസിലെ നോർത്ത് ഗേറ്റിലേയും പ്രധാന കവാടത്തിലെയും സി.സി ടിവിയിൽ രാത്രി 11നും മൂന്നിനും ഇടയിലുള്ള ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. സെർവർ റൂം തകർത്തതിനാൽ സി.സി ടിവികളിൽ പലതിൽ നിന്നും തുടർച്ചയായ ദൃശ്യങ്ങൾ ലഭിക്കാനിടയില്ലെന്നായിരുന്നു ജെ.എൻ.യു അധികൃതരുടെ വാദം. എന്നാൽ വിവരാവകാശ രേഖ പുറത്ത് വന്നതോടെ വി.സിയുടെ വാദങ്ങൾ പൊളിയുകയാണ്.
അതേസമയം, ജനുവരി അഞ്ചിന് കാമ്പസിൽ എ.ബി.വി.പി പ്രവർത്തകർ നടത്തിയ മൂഖംമൂടി ആക്രമണത്തിൽ പൊലീസ് ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.