നജീബിനെ കാണാതായിട്ട് ഒരു മാസം
text_fieldsന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹ്മദിനെ കാണാതായിട്ട് ഒരു മാസം തികയുന്നു. എ.ബി.വി.പി സംഘത്തിന്‍െറ മര്‍ദനത്തെതുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 15 മുതലാണ് കാമ്പസില്‍നിന്ന് ഒന്നാം വര്‍ഷ എം.എസ്എസി ബയോടെക്നോളജി വിദ്യാര്‍ഥിയായ നജീബിനെ കാണാതാവുന്നത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നജീബിന്‍െറ മാതാവ് ഫാത്തിമ നഫീസ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടിരുന്നു.
ഇതത്തേുടര്‍ന്ന് മൂന്നു ദിവസംമുമ്പ് കേസ് ക്രൈംബാഞ്ചിന് കൈമാറിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ടും കാര്യമായ അന്വേഷണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. നജീബിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപയില്‍നിന്ന് ഒരുലക്ഷം രൂപയായി പാരിതോഷികം ഉയര്‍ത്തിയിട്ടും പൊലീസിന് ഒരു വിവരവും ശേഖരിക്കാനായിട്ടില്ല. മകനെ കാണാതായത് മുതല്‍ മാതാവും സഹോദരി സദഫും കാമ്പസില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളുടെ കൂടെയുണ്ട്.
നജീബിനെ കണ്ടത്തൊന്‍ ശ്രമിക്കുന്നതിന് പകരം സമരം അടിച്ചൊതുക്കാനാണ് തുടക്കത്തിലേ പൊലീസ് ശ്രമിച്ചത്. ഇന്ത്യാഗേറ്റില്‍ സമരം ചെയ്തതിനത്തെുടര്‍ന്ന് ഫാത്തിമ നഫീസയെയും വിദ്യാര്‍ഥികളെയും നിരത്തിലൂടെ വലിച്ചിഴച്ചതും അറസ്റ്റ് ചെയ്തതും ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് കാര്യമായ നടപടി തുടക്കത്തലുണ്ടായിരുന്നില്ല. വിദ്യാര്‍ഥികള്‍ ഭരണകാര്യാലയം മുതല്‍ വി.സിയുടെ വസതിവരെ മനുഷ്യച്ചങ്ങല തീര്‍ത്തതിനത്തെുടര്‍ന്നാണ് വൈസ് ചാന്‍സലര്‍ ഡോ. ജഗദേശ് കുമാര്‍ പൊലീസ് മേധാവിയെ കാണാന്‍ തയാറായത്.
നാടിന്‍െറയും കുടുംബത്തിന്‍െറയും പ്രതീക്ഷയുമായാണ് ഉത്തര്‍പ്രദേശിലെ ബദായൂനില്‍നിന്ന് നജീബ് രാജ്യത്തെ പ്രമുഖ സര്‍വകലാശാലയില്‍ എത്തിയത്. ഇപ്പോള്‍ വലിയ ആഗ്രഹങ്ങളൊന്നുമില്ല, മകനെ കണ്ടത്തെി തിരിച്ചുകൊണ്ടുപോകണമെന്ന് മാതാവ് നഫീസ പറയുന്നു. നജീബിന്‍െറ പിതാവ് മരപ്പണിക്കിടെ വീണ് കിടപ്പിലാണ്. നജീബിനെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിലടക്കം രാജ്യത്ത് വ്യാപക കാമ്പയിനുകള്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.