ഡൽഹി കലാപം: പിഞ്ച്ര തോഡ് പ്രവർത്തക നടാഷ നർവാളിന് ജാമ്യം
text_fieldsന്യൂഡൽഹി: വടക്ക്കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെ.എൻ.യു വിദ്യാർഥി നടാഷ നർവാളിന് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു. വനിത വിദ്യാർഥി സംഘടനയായ പിഞ്ച്ര തോഡ് പ്രവർത്തകയായ നടാഷക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. അറസ്റ്റു ചെയ്തിരുന്നത്.
സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിെൻറ പേരിൽ നിയമവിരുദ്ധമായി സംഘടിച്ചുവെന്നും അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ വിഡിയോയിൽ അക്രമവുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താനായില്ലെന്ന് കോടതി അറിയിച്ചു. നടാഷക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഈ സാഹചര്യത്തിൽ അവരുടെ അന്തസ് മാനിച്ചുകൊണ്ട് ജാമ്യം നൽകുകയാണെന്നും കോടതി അറിയിച്ചു. നടാഷ 30,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം.
ഫെബ്രുവരിയിൽ നടന്ന പൗരത്വ പ്രക്ഷോഭത്തിെൻറയും കലാപത്തിെൻറയും പേരിൽ ജെ.എൻ.യു വിദ്യാർഥികളായ നടാഷ നർവാളിനെയും ദേവാംഗന കലിതയെയും മേയ് 24 നാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഡൽഹി കലാപം, കൊലപാതകം എന്നിവയിൽ ബന്ധമുണ്ടെന്നാരോപിച്ച് 147, 353, 307, 302 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
നടാഷക്കൊപ്പം അറസ്റ്റിലായ േദവാഗംന കലിതക്ക് സെപ്തംബർ ഒന്നിന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.