ജെ.എൻ.യു: ദലിത് വിദ്യാർഥിയുടെ മരണം രജിസ്ട്രാർക്കും അധ്യാപകർക്കും നോട്ടീസ്
text_fields
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ദലിത് ഗവേഷക വിദ്യാർഥി മുത്തുകൃഷ്ണെൻറ മരണവുമായി ബന്ധപ്പെട്ട് രജിസ്ട്രാർ, ഹിസ്റ്ററി വിഭാഗം തലവൻ, സ്റ്റുഡൻറ്സ് വെൽെഫയർ ബോർഡ് മേധാവി എന്നിവർക്ക് അന്വേഷണ സംഘത്തിെൻറ നോട്ടീസ്. ഹിസ്റ്ററിയിൽ ഒന്നാംവർഷ എം.ഫിൽ വിദ്യാർഥിയായ മുത്തുകൃഷ്ണൻ ജാതിവിവേചനത്തിന് ഇരയായിരുന്നു എന്ന പിതാവ് ജീവാനന്ദത്തിെൻറ പരാതിയെ തുടർന്നാണ് അന്വേഷണസംഘം നോട്ടീസ് നൽകിയിരിക്കുന്നത്.
മുത്തുകൃഷ്ണെൻറ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിയ പൊലീസ് കാരണം കണ്ടെത്തുന്നതിന് സുഹൃത്തുക്കളുടെയും വീട്ടുകാരുെടയും െമാഴി രേഖപ്പെടുത്താനും തുടങ്ങി. ജാതിവിവേചനവുമായി ബന്ധപ്പെട്ട മുത്തുകൃഷ്ണെൻറ ഫേസ്ബുക്ക് പോസ്റ്റുകൾ, മൊബൈൽ, ലാപ്ടോപ് എന്നിവയും പൊലീസ് പരിശോധനയിലാണ്. മുത്തുകൃഷ്ണൻ മരിക്കുന്നതിനുമുമ്പ് ഫോൺ വിളിച്ചവരുടെ മൊഴിയും രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടുപേരുമായി അധികനേരം സംസാരിച്ചിട്ടുണ്ട്.
ഇവരിൽനിന്ന് ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മുത്തുകൃഷ്ണനെ കാമ്പസിന് പുറത്തു താമസിക്കുന്ന സുഹൃത്തിെൻറ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.