സെമസ്റ്റർ രജിസ്ട്രേഷൻ ബഹിഷ്കരിച്ച് ജെ.എൻ.യു വിദ്യാർഥികൾ
text_fieldsന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർധന പൂർണമായും പിൻവലിച്ചാലെ സമരം അവസാനിപ്പിക്കൂവെന്നും സെമസ്റ്റർ രജിസ്ട്രേഷൻ അടക്കം ബഹിഷ്ക്കരിക്കുമെന്നും ജെ.എൻ.യു വിദ്യാർഥികൾ. ഡിസംബറിൽ നടന്ന സെമസ്റ്റർ പരീക്ഷ വിദ്യാർഥികൾ ബഹിഷ്കരിച്ചതിന് പിന്നാലെയാണ് ജനുവരി അഞ്ചിന് തുടങ്ങുന്ന അടുത്ത സെമസ്റ്ററിലേക്കുള്ള രജിസ്ട്രേഷനും ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. വിദ്യാർഥികളുടെ സമരത്തെ തുടർന്ന് കുത്തനെ ഉയർത്തിയ ഫീസ് ഭാഗികമായി കുറച്ചിരുന്നു.
പുതിയ ഹോസ്റ്റൽ മാനുവൽ പൂർണമായും പിൻവലിക്കണമെന്നും വൈസ് ചാൻസലർ ചർച്ചക്ക് തയാറാകണമെന്നുമുള്ള നിലപാടിൽ സമരവുമായി മുന്നോട്ടുപോകുകയാണ് വിദ്യാർഥികൾ. സമരം ആരംഭിച്ചിട്ട് രണ്ടുമാസമായിട്ടും വിദ്യാർഥികളുമായി ചർച്ച നടത്താൻ വൈസ് ചാൻസലർ ജഗദീഷ് കുമാർ തയാറായിട്ടില്ല.
അതേസമയം, കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്റിയാൽ അടക്കം ജെ.എൻ.യു വിദ്യാർഥി യൂനിയനുമായി ഒന്നിലധികം തവണ കൂടിക്കാഴ്ച നടത്തി. വൈസ് ചാൻസലറിെൻറ നിലപാടിനെതിരെ ജെ.എൻ.യു അധ്യാപക സംഘടനയടക്കം രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.