ജെ.എൻ.യുവിൽ ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം; എ.ബി.വി.പി പ്രവർത്തകർ മർദിച്ചുവെന്ന് ഇടതുസംഘടനകൾ
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം. എ.ബി.വി.പി പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് ഇടതുവിദ്യാർഥി സംഘടനകൾ ആരോപിച്ചു. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂൾ ഓഫ് ലാഗ്വേജസിലെ ഇലക്ഷൻ കമിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.
പരിക്കേറ്റ വിദ്യാർഥികളെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വടികൊണ്ട് മർദിക്കുന്നതിന്റേയും സൈക്കിൾ എറിയുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ഇടതു സംഘടനകളും എ.ബി.വി.പിയും മർദനം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, സംഘർഷം സംബന്ധിച്ച് യൂനിവേഴ്സിറ്റി അധികൃതരിൽ നിന്നും പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല. മർദനം നടന്ന വിവരവും യൂനിവേഴ്സിറ്റി സ്ഥിരീകരിച്ചിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.