കാമ്പസ് അടച്ചിടും; ഫീസ് കുറക്കുന്നതു വരെ സമരമെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍
text_fieldsന്യൂഡൽഹി: ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിൽ നടക്കുന്ന സമരം ശക്തമാക്കാനുറച്ച ് വിദ്യാര്‍ഥികള്‍. ഇന്ന് മുതല്‍ കൂടുതല്‍ രൂക്ഷമായ സമരം ആരംഭിക്കുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. കരട് ഹോ സ്റ്റല്‍ മാനുവല്‍ റദ്ദാക്കുകയും വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറുമായി ചര്‍ച്ച നടത്തുകയും ചെയ്യാതെ സമരം പിന്‍വല ിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിക്ക് ഡൽഹിയിലെ പ്രധാനപാത തടസപ്പെട ുത്തി ആരംഭിച്ച സമരം വൈകുന്നേരമാണ് അവസാനിച്ചത്. സമീപകാലത്തെ ഏറ്റവും വലിയ പ്രതിഷേധ സമരത്തിനാണ് ജെ.എന്‍.യു സാക്ഷിയാകുന്നത്. കാമ്പസിനകത്ത് കഴിഞ്ഞ 15 ദിവസമായി തുടരുന്ന സമരം ഇന്നലെ കേന്ദ്രമന്ത്രിയെ തടയുന്ന സാഹചര്യത്തിലേക്ക് എത്തി. മണിക്കൂറുകള്‍ നീണ്ട പൊലീസ് - വിദ്യാര്‍ഥി സംഘര്‍ഷത്തിനൊടുവിലാണ് സമരം അവസാനിച്ചത്.
കാമ്പസ് അടച്ചിട്ട് സമരം കൂടുതല്‍ ശക്തമാക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. സര്‍വകലാശാലയിലെ ഒരു പ്രവര്‍ത്തനത്തോടും സഹകരിക്കില്ലെന്നും വിദ്യാർഥി യൂനിയനുകൾ അറിയിച്ചു.
അതേസമയം വിദ്യാര്‍ഥികളുടെ പ്രക്ഷോഭം രൂക്ഷയിട്ടും വിസി അടക്കമുള്ള സര്‍വകലാശാല അധികൃതര്‍ ഇനിയും ചര്‍ച്ചകള്‍ക്ക് തയാറായിട്ടില്ല. ഹോസ്റ്റല്‍ ഫീസ് 2500 രൂപയിൽ നിന്ന് 7000 രൂപയിലേക്ക് ഉയർത്തിയതടക്കമുള്ള വിഷയങ്ങളിലാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.