ജെ.എൻ.യു; പൊലീസ് നടപടിക്കെതിരെ അധ്യാപക സംഘടനയുടെ പ്രതിഷേധം
text_fieldsന്യൂഡൽഹി: ഫീസ് വർധനക്കെതിരായ സമരം ശക്തമാക്കിയ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വ ിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിക്കെതിരെ അധ്യാപക സംഘടനകൾ രംഗത്ത്. ഇന്ന് ക്യാമ്പസിൽ അധ്യാപക സംഘടന പ്രതിഷേധം നടത്തും.
വി.സിയുടെ നിലപാടിൽ മാറ്റം വരുത്തണമെന്നാണ് വിദ്യാർഥി യൂണിയന്റെ ആവശ്യം. ഇന്ന് വിദ്യാർഥി യൂനിയന്‍ വാർത്താ സമ്മേളനം നടത്തുകയും തുടര്‍ന്ന് തുടർസമരം പ്രഖ്യാപിക്കുകയും ചെയ്യും. ഫീസ് കുത്തനെ വർധിപ്പിച്ചത് പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെൻറിന് മുന്നിലേക്ക് മാർച്ചായി നീങ്ങിയ വിദ്യാർഥികളെ പൊലീസ് തല്ലി ഓടിച്ചിരുന്നു. വഴിവിളക്കുകൾ അണച്ച ശേഷമായിരുന്നു പൊലീസിന്റെ അതിക്രമം.
അന്ധവിദ്യാർത്ഥികൾ അടക്കം നിരവധി വിദ്യാർഥികൾക്ക് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. വിദ്യാർഥി പ്രക്ഷോഭം രൂക്ഷമായതോടെ ജെ.എൻ.യു യൂനിയൻ നേതാക്കളെ കേന്ദ്ര മാനവ വിഭവശേഷി സെക്രട്ടറി ചർച്ചക്ക് വിളിച്ചിരുന്നു. ഇതിന് തൊട്ടുപിറകെയാണ് പൊലീസ് ലാത്തി ചാർജ് നടത്തിയത്.
വിഷയത്തിൽ കഴിഞ്ഞയാഴ്ചയും സമരക്കാരുമായി പൊലീസ് ഏറ്റുമുട്ടിയിരുന്നു. തുടർന്ന് വർധിപ്പിച്ച ഫീസിൽ സർക്കാർ നേരിയ കുറവു വരുത്തി. എന്നാൽ, ഇത് കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് എന്ന നിലപാടാണ് വിദ്യാർഥികൾക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.