ജെ.എൻ.യുവിൽ ഇടത് മേധാവിത്വം
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി യൂനിയൻ ഇടതുപക്ഷത്തിന് . രണ്ടാം സ്ഥാനത്ത് എത്തിയ എ.ബി.വി.പിയേക്കാൾ ഇരട്ടിയിലധികം വോട്ടുകൾ ഇടതു സഖ്യത്തിന് ലഭിച്ചു. രണ്ട് സ്ഥാനാർഥികളുടെ പത്രിക തള്ളിയത് ചോദ്യം ചെയ്ത ഹരജിയിൽ ഫലം പ്രഖ്യാപി ക്കുന്നത് 17വരെ ഡൽഹി ഹൈകോടതി തടഞ്ഞതിനാൽ ഞായറാഴ്ച വോെട്ടണ്ണൽ പൂർത്തിയായെങ്കിലു ം ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ജെ.എൻ.യുവിൽ ഇൗ വർഷം രൂപം കൊണ്ട ബാപ്സ-ഫ്രറ ്റേണിറ്റി സഖ്യവും എ.ബി.വി.പിയും തമ്മിൽ രണ്ടാം സ്ഥാനത്തിനായി കടുത്ത മത്സരം നടന്നു.
പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ജോയൻറ് സെക്രട്ടറി തുടങ്ങിയ നാല് പദവികളും ഇടതുസഖ്യം തൂത്തുവാരി. എസ്.എഫ്.ഐ, ഡി.എസ്.എഫ്, ഐസ, എ.ഐ.എസ്.എഫ് എന്നിവ ചേർന്നതാണ് ഇടതു സഖ്യം. പ്രസിഡൻറ് സ്ഥാനത്തേക്ക് വിജയിച്ച ഇടതു സഖ്യത്തിെൻറ ഐഷ ഘോഷിന് 2313 വോട്ടു ലഭിച്ചു. രണ്ടാമെതത്തിയ എ.ബി.വി.പിയുെട മനീഷ് ജാംഗിദിന് 1128 വോട്ട് കിട്ടി. വൈസ് പ്രസിഡൻറായി ജയിച്ച സാകേത് മൂണിന് 3365, ജനറൽ സെക്രട്ടറിയായി ജയിച്ച സതീഷ ചന്ദ്ര യാദവിന് 2518, ജോയൻറ് സെക്രട്ടറി മുഹമ്മദ് ഡാനിഷിന് 3298 എന്നിങ്ങനെ വോട്ടുകൾ ലഭിച്ചു.
നോട്ടക്ക് 500 നുമേൽ വോട്ടു ലഭിച്ചു. മലയാളി വിദ്യാർഥി വിഷ്ണുപ്രസാദടക്കം മൂന്നുപേരെ കൗൺസിലർ പദവിയിലേക്ക് എൻ.എസ്.യു-എം.എസ്.എഫ് സഖ്യത്തിന് വിജയിപ്പിക്കാനായി. ബാപ്സ-ഫ്രറ്റേണിറ്റി സഖ്യത്തിെൻറ അഫ്രീൻ ഫാത്തിമയും കൗൺസിലർ സീറ്റിൽ വിജയിച്ചു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 5762 (67.9%) വിദ്യാർഥികളാണ് വോട്ടുരേഖപ്പെടുത്തിയത്.
കരുത്തുകാട്ടി ബാപ്സ-ഫ്രറ്റേണിറ്റി മൂവ്മെൻറ് സഖ്യം
ന്യൂഡൽഹി: ജെ.എൻ.യു യൂനിയൻ തെരഞ്ഞെടുപ്പിൽ ദലിത് മുസ്ലിം ബഹുജന രാഷ്ട്രീയത്തിെൻറ പരീക്ഷണമായ ബാപ്സ-ഫ്രറ്റേണിറ്റി മൂവ്മെൻറ് സഖ്യം കന്നിയങ്കത്തിൽ കരുത്ത് തെളിയിച്ചു. പ്രസിഡൻറ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരിച്ച സഖ്യ സ്ഥാനാർഥികൾക്ക് എ.ബി.വി.പിയുമായി നേരിയ വോട്ടുവ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം നഷ്ടമായത്. കൗൺസിലറായി ഫ്രറ്റേണിറ്റിയുടെ അഫ്രീൻ ഫാത്തിമയെ വിജയിപ്പിക്കാനുമായി. പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച ബാപ്സയുടെ ജിതേന്ദ്ര സുനക്ക് 1122 വോട്ടു ലഭിച്ചു. എ.ബി.വി.പിയുടെ മനീഷ് ജംഗിദിന് 1128 വോട്ടു ലഭിച്ചു. എൻ.എസ്.യു-എം.എസ്.എഫ് സഖ്യത്തിെൻറ പ്രശാന്ത് കിശോറിന് 761 വോട്ടാണ് ലഭിച്ചത്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ബാപ്സ-ഫ്രറ്റേണിറ്റി മൂവ്മെൻറ് സഖ്യത്തിെൻറ ആർ.എസ്. വസീമിന് 1232 വോട്ടുലഭിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശിയായ വസീം ഫ്രേറ്റണിറ്റി ദേശീയ സെക്രട്ടറിയാണ്. രോഹിത് വെമുലയുടെ മരണം, നജീബിെൻറ തിരോധാനം, ആൾക്കൂട്ടക്കൊല തുടങ്ങി കശ്മീർ മുതൽ ദേശീയ പൗരത്വപ്പട്ടിക വരേയുള്ള രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായ തെരഞ്ഞെടുപ്പായിരുന്നു ജെ.എൻ.യുവിലേത്. അംബേ്ദകറൈറ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ജെ.എൻ.യുവിൽ പിറന്ന ബാപ്സ 2015 മുതലാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.