ജെ.എൻ.യുവിൽ ജനുവരി മുതൽ ഹാജർ നിർബന്ധമാക്കി
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല(ജെ.എൻ.യു)യിൽ ജനുവരി ഒന്നുമുതൽ വിദ്യാർഥികൾക്ക് ഹാജർ നിർബന്ധമാക്കി. ആദ്യമായാണ് വിദ്യാർഥികൾക്ക് ജെ.എൻ.യുവിൽ ഹാജർ നിർബന്ധമാക്കുന്നത്.
അധ്യാപകരുമാേയാ വിദ്യാർഥികളുമാേയാ ചർച്ച നടത്തുകയോ പ്രതികരണം അറിയുകയോ ചെയ്യാതെയാണ് െജ.എൻ.യു അധികൃതരുടെ പുതിയ തീരുമാനം. ഒരു നിയമവുമില്ലാതെ തന്നെ ജെ.എൻ.യുവിൽ വിദ്യാർഥികളിൽ ക്ലാസുകളിൽ കൃത്യമായി ഹാജരാകുന്നുണ്ടെന്നും പുതിയ നിയമം കൊണ്ടുവന്ന് ചെറിയ പിഴവ് വരുന്നവരെ പോലും ശിക്ഷിക്കാനുള്ള നീക്കമാണ് സർവകലാശാലയുടെ ഭാഗത്തുനിന്നുള്ളതെന്നും വിദ്യാർഥി യൂനിയൻ വൈസ് പ്രസിഡൻറ് സൈമൺ സോയ ഖാൻ പറഞ്ഞു. സർവകലാശാലയിൽ തുടർച്ചയായി നടക്കുന്ന സമരങ്ങളും ചർച്ചകളും ഇല്ലാതാക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ് പുതിയ നടപടികളെന്ന് വിദ്യാർഥികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.