ജെ.എൻ.യുവിൽ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന് വി.സി
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) യിൽ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന് വൈസ് ചാൻസലർ എം. ജഗദീഷ് കുമാർ. ഇത് രാജ്യസ്നേഹം വളർത്താനും ഇന്ത്യൻ സൈന്യത്തിെൻറ വില മനസ്സിലാക്കാനും സഹായിക്കുമെന്നും കേന്ദ്ര മന്ത്രിമാരായ വി.കെ. സിങ്, ധർമേന്ദ്ര പ്രധാൻ എന്നിവർ പെങ്കടുത്ത പരിപാടിയിൽ വി.സി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിൽ സർവകലാശാലയിൽ ഞായാറാഴ്ച സംഘടിപ്പിച്ച കാർഗിൽ വിജയ് ദിവാസ് ആേഘാഷങ്ങളിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.എൻ.യുവിൽ വന്ന മാറ്റങ്ങൾ തന്നെ അദ്ഭുതപ്പെടുത്തുന്നതായി മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇേപ്പാൾ കാമ്പസിൽ ‘ഭാരത് മാതാ കീ ജയ്’ എന്നൊക്കെ കേൾക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യസ്നേഹം ആഗസ്റ്റ് 15നും ജനുവരി 26നും മാത്രമേ കാണിക്കാറുള്ളൂ എന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പറഞ്ഞു. വഞ്ചകരുടെ സഹായമില്ലാതെ ഒരു ശക്തിക്കും ഇന്ത്യയെ തകർക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, മുൻ മേജർ ജനറൽ ജി.ഡി. ബക്ഷി തുടങ്ങിയവരും ചടങ്ങിൽ പെങ്കടുത്തു. സർവകലാശാലയിൽ 300ഒാളം പേർ പെങ്കടുത്ത തിരംഗ യാത്രയും നടത്തി. ജെ.എൻ.യു ദേശവിരുദ്ധരുടെ താവളമാണെന്ന് കേന്ദ്ര മന്ത്രിമാരടക്കം നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രവരി ഒമ്പതിന് സർവകലാശാലയിൽ നടന്ന പരിപാടിയിൽ ജെ.എൻ.യുവിെല വിദ്യാർഥികൾ സൈനിക വിരുദ്ധ മുദ്രാവാക്യം വിളിച്ചതായി എ.ബി.വി.പി പരാതിെപ്പടുകയും വ്യാപക കാമ്പയിൻ നടത്തുകയും ചെയ്തിരുന്നു. അതിെൻറ കേസ് കോടതിയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.