ജെ.എൻ.യു ആക്രമണം: മുഖം മറച്ചെത്തിയ വനിതയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: ജെ.എൻ.യുവിൽ ഫീസ് വർധനവിനെതിെര സമരം ചെയ്ത വിദ്യാർഥികളെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന വനിതയെ തി രിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ഡൽഹി സർവകലാശാലയിലെ വിദ്യാർഥിയാണ് മുഖം മറച്ച് അക്രമികൾക്കൊപ്പം ജെ.എൻ.യുവിൽ എ ത്തിയത്. ഇവർക്ക് കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി സംഘത്തിന് മുമ്പാകെ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ജനുവരി അഞ്ചിന് നടന്ന അക്രമത്തിെൻറ ദൃശ്യങ്ങളിൽ നിന്ന് മുഖം മറച്ച വനിത എ.ബി.വി.പി നേതാവ് കോമൾ സിങ് ആണെന്ന് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹി സർവകലാശാലയിലെ ദൗലത് റാം കോളജ് വിദ്യാർഥിയായ കോമൾ സിങ്ങിന് അക്രമത്തിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശവും പുറത്തുവന്നു. സബർമതി ഹോസ്റ്റലിലെ ഭക്ഷണശാലയിലൂടെയാണ് കോമൾ ജെ.എൻ.യുവിൽ കയറിയതെന്ന് വ്യക്തമാക്കുന്ന ജെ.എൻ.യു വിലെ എ.ബി.വി.പി നേതാവിെൻറ ശബ്ദ സന്ദേശവും പുറത്തായി. ഡൽഹി പൊലീസ് ഇക്കാര്യങ്ങൾ തെളിവായെടുക്കാനോ അക്രമികളെ പിടികൂടാനോ ശ്രമിച്ചില്ലെന്ന ആരോപണവുമായി ജെ.എൻ.യു വിദ്യാർഥി യൂനിയൻ രംഗത്തെത്തിയിരുന്നു.
അതേസമയം, ജെ.എൻ.യുവിലെ എ.ബി.വി.പി നേതാക്കളായ അക്ഷത് അശ്വതി, രോഹിത് ഷാ തുടങ്ങി 49 പേർക്ക് പൊലീസ് ഹാജരാകൽ നോട്ടീസ് നൽകിയിട്ടുണ്ട്. മിക്ക പ്രതികളും ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.