വ്യാജ ജാതിസർട്ടിഫിക്കറ്റുകൾ ഉപേയാഗിച്ചുള്ള തൊഴിലിനും പ്രവേശനങ്ങൾക്കും നിയമസാധുതയില്ല –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സംവരണവിഭാഗത്തിൽപെടുന്നവർ വ്യാജ ജാതിസർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് നേടുന്ന സർക്കാർജോലിക്കും മറ്റു പ്രവേശനങ്ങൾക്കും നിയമസാധുതയുണ്ടാവില്ലെന്ന് സുപ്രീംകോടതി.
ദീർഘനാളത്തെ സേവനത്തിനിടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയാലും ഒരാളെ ജോലിയിൽ തുടരാൻ അനുവദിക്കാമെന്ന ബോംബെ ഹൈകോടതിയുടെ നിരീക്ഷണം തള്ളിയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിെൻറ വിധി. ബോംബെ ഹൈകോടതിവിധിക്കെതിരെ മഹാരാഷ്ട്രസർക്കാർ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഇൗ വിധിക്ക് മുൻകാലപ്രാബല്യം ഇല്ല എന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.