തൊഴിൽ നഷ്ടപ്പെടുന്നു, വ്യവസായങ്ങൾ അടച്ചു പൂട്ടുന്നു -ഉദ്ധവ് താക്കറെ
text_fieldsമുംബൈ: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിനെതിരെ ഒളിയമ്പുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. നിലവിലെ സാമ്പത്തിക മാന്ദ്യത്തെ അംഗീകരിച്ചാലും ഇല്ലെങ്കിലും തൊഴിൽ, വ്യവസായ നഷ്ടങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
‘‘സാമ്പത്തിക മാന്ദ്യം ഉണ്ടോ ഇല്ലയോ എന്നത് നമ്മൾ പിന്നീട് മനസ്സിലാക്കും. പെക്ഷ ജോലി നഷ്ടപ്പെടുന്നു, വ്യവസായങ്ങൾ അടച്ചുപൂട്ടുന്നു. ഇത് വ്യക്തമായി കാണാവുന്നതാണ്. അത് നാം അംഗീകരിക്കണം.’’ ശിവസേന മുഖപത്രമായ സാമ്നക്ക് നൽകിയ അഭിമുഖത്തിൽ താക്കറെ പറഞ്ഞു.
മുംബൈയിലെ ആരേയ് കോളനിയിൽ മരം മുറിച്ച സംഭവത്തിലും അവിടെ കാർ ഷെഡ് തുടങ്ങാനുള്ള തീരുമാനത്തിലും പാർട്ടിക്കുള്ള എതിർപ്പും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. മരങ്ങളെ കൊല െചയ്തവർ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കാർ ഷെഡിനെതിരല്ലെന്നും കാർ ഷെഡ് തുടങ്ങാനിരിക്കുന്ന സ്ഥലത്തെ സംബന്ധിച്ചാണ് എതിർപ്പെന്നും താക്കറെ വ്യക്തമാക്കി.
കുടിപ്പക രാഷ്ട്രീയം കൊണ്ടു നടക്കുന്നത് ശരിയല്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. അന്വേഷണ ഏജൻസികളായ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സി.ബി.ഐ എന്നിവയെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിൻെറ അഭിപ്രായപ്രകടനം.
പ്രതികാര രാഷ്ട്രീയത്തിന് മഹാരാഷ്ട്രയിൽ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, അദ്ദേഹത്തിൻെറ സഹോദരീപുത്രൻ അജിത് പവാർ എന്നിവർെക്കതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തതിനെ സൂചിപ്പിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അധികാരവും അവകാശവും ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്നും പ്രതികാര രാഷ്ട്രീയം കൊണ്ടുനടക്കരുതെന്നും താക്കറെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.