ജോൺസൺ ആൻറ് ജോൺസൺ വാക്‌സിൻ അടുത്ത മാസം ഇന്ത്യയിലെത്തും; ഒരു ഡോസിന് 1800 ലേറെ രൂപ വില വരും
text_fieldsന്യൂഡൽഹി: ജോൺസൺ ആൻറ് ജോൺസൺ (ജെ.ആൻറ് ജെ) വാക്‌സിൻ അടുത്ത മാസം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തേക്കും. മറ്റ് വാക്സിനുകൾ രണ്ട് ഡോസ് എടുക്കേണ്ടി വരുേമ്പാൾ ജെ ആൻറ് ജെ ഒറ്റ ഡോസ് മതി. ഈ മാസം അവസാനത്തോടെ നടപടികൾ പൂർത്തിയാകും.
അമേരിക്കൻ കമ്പനിയായ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു. അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചതാടെയാണ് ജോണ്‍സണിൻെറ കോവിഡ് വാക്‌സിൻ കോവാക്‌സ് പദ്ധതിയിലടക്കം ഉള്‍പ്പെടുത്തിയത്. അതെ സമയം വളരെ കുറഞ്ഞ അളവിലെ വാക്സിനുകൾ എത്തുകയുള്ളുവെന്നാണ് വിവരം. ഒരു ഡോസിന്‍റെ വില 25 ഡോളർ അതായത് എകദേശം 1800 ലേറെ രൂപ വരുമെന്നാണ് വിവരം.
ഫൈസര്‍ - ബയോടെക്ക്, ആസ്‌ട്രസെനക എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക് ശേഷം അംഗീകാരം നേടുന്ന വാക്‌സിനാണ് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിേൻറത്. നേരത്തെ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും വാക്സിന് അംഗീകാരം നൽകിയിരുന്നു.
ജോണ്‍സണ്‍ & ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിന് നേരത്തെ യു.എസിൽ അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.