Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരക്​തം കട്ടപിടിക്കൽ...

രക്​തം കട്ടപിടിക്കൽ ഉൾപ്പടെ പാർശ്വഫലങ്ങൾ, ജോൺസൺ ആൻഡ്​ ജോൺസൺ വാക്​സിൻ സുരക്ഷിതമോ?

text_fields
bookmark_border
Johnson & Johnson vaccine india america covid 19
cancel

ശനിയാഴ്​ച്ചയാണ്​​ ജോൺസൻ ആൻഡ് ജോൺസൻ വാക്‌സിന്‍റെ ഒറ്റ ഡോസിന് ഇന്ത്യയിൽ ഉപയോഗാനുമതി നൽകിയത്​. ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി തേടി യുഎസ് മരുന്നു നിർമാതാക്കൾ വ്യാഴാഴ്​ചയാണ് അപേക്ഷ സമർപ്പിച്ചത്. അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് നിലവിൽ വാക്​സിന്​ ലഭിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.


ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള എമർജൻസി യൂസ് ഓഥറൈസേഷൻ(ഇയുഎ) ലഭിക്കുന്ന അഞ്ചാമത്തെ വാക്‌സിനാണിത്. ആസ്ട്രാ സെനെക്കയുടെ കോവിഷീൽഡ്, കോവാക്‌സിൻ, സ്പുട്‌നിക്, മൊഡേണ എന്നിവയ്ക്കാണ് ഇതിനുമുൻപ് അനുമതി ലഭിച്ചിരുന്നത്. കോവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

ഇന്ത്യ വാക്‌സിന് ഇയുഎ നൽകിയ വിവരം ജോൺസൻ ആൻഡ് ജോൺസനും പ്രസ്​താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ 85 ശതമാനം ഫലപ്രാപ്തിയുള്ളതായി ക്ലിനിക്കൽ പരിശോധനകളിൽ തെളിയിച്ചതായി കമ്പനി അവകാശപ്പെടുന്നുണ്ട്. ഡെൽറ്റ വകഭേദം അടക്കമുള്ള അനുബന്ധ പ്രശ്‌നങ്ങൾക്കും ജോൺസൻ ആൻഡ് ജോൺസൻ വാക്‌സിൻ ഫലപ്രദമാണെന്നാണ് കമ്പനി പറയുന്നത്. ഒരു ഡോസിന്‍റെ വില 25 ഡോളർ അഥവാ 1800 ലേറെ രൂപയാണെന്നാണ്​ സൂചന.


വിവാദങ്ങൾ

തുടക്കംമുതൽതന്നെ ഒരുപിടി വിവാദങ്ങൾ പിന്തുടരുന്ന വാക്​സിനാണ്​ ജോൺസൺ ആൻഡ്​ ജോൺസ​േൻറത്​. വാക്​സിൻ സ്വീകരിച്ചവരിൽ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന കേ​സു​ക​ൾ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ ​ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ ക​മ്പ​നി​യു​ടെ കോ​വി​ഡ്​ വാ​ക്​​സി​നേഷൻ അമേരിക്ക നേരത്തേ​ നി​ർ​ത്തി​വെ​ച്ചിരുന്നു. ഏപ്രിൽ 13നായിരുന്നു ഇത്​. യു.​എ​സ്​ ഫു​ഡ്​ ആ​ൻ​ഡ്​ ഡ്ര​ഗ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നും സെൻറ​ർ ഫോ​ർ ഡി​സീ​സ്​ ക​ൺ​ട്രോ​ളും സം​യു​ക്​​ത​മാ​യാ​ണ്​ വാ​ക്​​സി​ൻ ഉ​പ​യോ​ഗം നി​ർ​ത്താൻ തീരുമാനിച്ചത്.​


അമേരിക്കയിൽ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച ആ​റു​പേ​രി​ൽ ര​ണ്ടാ​ഴ്​​ച​ക്കി​ടെ ര​ക്തം ക​ട്ട​പി​ടി​ച്ച​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​യിരുന്നു​ ഉ​പ​യോ​ഗം നി​ർ​ത്തിയത്. ആ​റു​പേ​രി​ൽ ഒ​രു സ്​​ത്രീ മ​രിക്കുകയും ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്​​ഥ​യി​ലാവുകയും ചെയ്​തു. 18നും 48​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കി​യി​രു​ന്ന​ത്. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ പ്രകാരം ജോൺസൺ ആൻഡ് ജോൺസൺ വാക്സിന് 66 മുതൽ 76 ശതമാനം വരെയാണ് ഫലപ്രാപ്​തിയുള്ളത്. വൈറസിനെതിരെ 72 ശതമാനം പ്രതിരോധം വാക്​സിനുണ്ടെന്നാണ്​ അമേരിക്കയിൽ നടത്തിയ ട്രയലി​ൽ തെളിഞ്ഞത്​.

ഉപയോഗം പുനരാരംഭിക്കുന്നു

നിർത്തിവച്ച്​ ഒരാഴ്​ച്ചക്ക്​ ശേഷം ജോൺസൺ ആൻഡ്​ ജോൺസൺ വാക്​സിൻ ഉപയോഗം പുനഃരാരംഭിക്കാൻ അമേരിക്കൻ ആരോഗ്യവകുപ്പ്​ അധികൃതർ അനുമതി നൽകി. അപൂർവം കേസുകളിൽ മാ​ത്രമാണ്​ രക്​തം കട്ടപിടിക്കുന്ന പ്രശ്​നം കണ്ടെത്തിയതെന്നാണ്​​ യു.എസ്​ ആരോഗ്യവകുപ്പ്​ അധികൃതർ അന്ന്​ പറഞ്ഞത്​. വാക്​സിന്‍റെ ഉപയോഗം പുനരാരംഭിച്ചാലും കൃത്യമായ നിരീക്ഷണമുണ്ടാവുമെന്നും​ ​അധികൃതർ വ്യക്​തമാക്കിയിരുന്നു​.


വാക്​സിൻ സ്വീകരിച്ച 3.9 മില്യൺ സ്​ത്രീകളിൽ നടത്തിയ പഠനത്തിൽ 15 പേർക്ക്​ മാത്രമാണ്​ രക്​തം കട്ടപിടിക്കുന്ന പ്രശ്​നം കണ്ടെത്തിയത്​. ഇതിൽ 13 പേരും 50 വയസിൽ താഴെയുള്ളവരാണ്​. പുരുഷൻമാരിൽ ആർക്കും രക്​തം കട്ടപിടിക്ക​ുന്നതായി കണ്ടെത്തിയിട്ടില്ല. യുറോപ്യൻ ആരോഗ്യ നിയന്ത്രണ ഏജൻസിയും രക്​തം കട്ടപിടിക്കൽ പ്രശ്​നം അപൂർവമായി മാത്രമാണ്​ കണ്ടെത്തിയിട്ടുളളതെന്നാണ്​ പറയുന്നത്​. ബ്രിട്ട​െൻറ അംഗീകാരവും ജോൺസൺ ആൻഡ്​ ജോൺസ​െൻറ സിംഗിൾ ഡോസ്​ വാക്​സിന്​ ലഭിച്ചിരുന്നു​. മെഡിസിൻ ആൻറ്​ ഹെൽത്​കെയർ റെഗുലേറ്ററി ഏജൻസി ആണ്​ വാക്​സിന്​ അംഗീകാരം നൽകിയത്​.

വിടാതെ വിവാദങ്ങൾ

സമീപകാലത്ത്​ നിരവധി വിവാദങ്ങൾ ജോൺസൺ ആൻഡ്​ ജോൺസനെ വിടാതെ പിന്തുടർന്നിരുന്നു. അർബുദത്തിന്​ കാരണമാവുമെന്ന ആശങ്കയെ തുടർന്ന്​ രണ്ട്​ സൺസ്​ക്രീനുകൾ കമ്പനി തിരിച്ചു വിളിച്ചത്​ അടുത്തിടെയാണ്​. ന്യൂട്രോജിന, അവീനോ ബ്രാൻഡുകൾക്ക്​ കീഴിലുള്ള അരേസോൾ സൺസ്​ക്രീനാണ്​ വിപണിയിൽ നിന്ന്​ തിരികെ വിളിച്ചത്​. ചില സാമ്പിളുകളിൽ അർബുദത്തിന്​ കാരണമാവുന്ന രാസവസ്​തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ്​ കമ്പനിയുടെ നടപടി.

സാമ്പിളുകളിൽ കുറഞ്ഞ അളവിലുള്ള ബെൻസെനിന്‍റെ സാന്നിധ്യമാണ്​ കണ്ടെത്തിയത്​. അർബുദത്തിന്​ കാരണമായേക്കാവുന്ന രാസവസ്​തുവാണ്​ ബെൻസെൻ. ഒരു സൺസ്​ക്രീനിലും ബെൻസെൻ സാധാരണയായി ഉപയോഗിക്കാറില്ല. മുൻകരുതലിന്‍റെ ഭാഗമായാണ്​ സൺസ്​ക്രീനുകൾ തിരികെ വിളിക്കുന്നതെന്നാണ്​ കമ്പനി അന്ന്​ പറഞ്ഞത്​. ന്യൂട്രോജെന ബീച്ച്​ ഡിഫൻസ്​, ന്യൂട്രോജെന കൂൾ ഡ്രൈ സ്​പോർട്ട്​, ന്യൂട്രോജെന ഇൻവിസിബിൾ ഡെയ്​ലി ഡിഫൻസ്​,ന്യൂട്രോജെന അൾട്ര ഷീർ, അവീനോ പ്രൊ​ട്ടെക്​ട്​ + റീഫ്രഷ്​ എന്നീ സൺസ്​ക്രീനുകളാണ്​ വിപണിയിൽ നിന്ന്​ പിൻവലിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Johnson & Johnsonside effect​Covid 19Covid Vaccine
Next Story