നക്സലാവൂ; എങ്കിൽ വെടിവെച്ച് കൊല്ലാം - ചടങ്ങിനെത്താത്ത ഡോക്ടറോട് കേന്ദ്ര മന്ത്രി
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ തന്‍റെ ചടങ്ങിനെത്താത്ത ഡോക്ചടർക്കെതിരെ വിവാദ പരമാർശവുമായി കേന്ദ്ര മന്ത്രി ഹൻസ് രാജ് ആഹിർ. ജനാധിപത്യത്തിൽ വിശ്വാസമില്ലെങ്കിൽ അവർ നക്സലാകട്ടെ. അങ്ങനെയെങ്കിൽ അവരെ വെടിവെച്ച് കൊല്ലാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
താൻ ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയാണെന്നും ഡോക്ടർക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലേയെന്നും ഹൻസ് രാജ് ചോദിച്ചു.
തിങ്കളാഴ്ചയാണ് ചന്ദ്രപൂരിലെ ആശുപത്രിയിൽ മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി എത്തിയത്. എന്നാൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഡോക്ടർ ലീവിലാണെന്ന് മന്ത്രി അറിയുന്നത്. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
ആഭ്യന്തര വകുപ്പ് സഹമന്ത്രിയായ ഹൻസ രാജ് ആഹിർ ചന്ദ്രപൂരില്‍ നിന്നുള്ള എം.പിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.