മാധ്യമപ്രവർത്തനം തുടങ്ങിയത് മഹാഭാരത കാലത്തെന്ന് യു.പി ഉപമുഖ്യമന്ത്രി
text_fieldsമഥുര: ആധുനിക മനുഷ്യ സംസ്കൃതിയുടെ നേട്ടങ്ങൾ പൗരാണിക ഇന്ത്യയുമായി കൂട്ടിക്കെട്ടുന്ന പ്രസ്താവനകൾ അവസാനിക്കുന്നില്ല. യു.പി ഉപ മുഖ്യമന്ത്രി ദിനേഷ് ശർമയാണ് ഇൗ വിധത്തിലുള്ള പുതിയ പ്രസ്താവന നടത്തിയത്. മാധ്യമപ്രവർത്തനം മഹാഭാരത കാലത്താണ് തുടങ്ങിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദി മാധ്യമ പ്രവർത്തന ദിനാചരണം നടക്കുന്ന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവർത്തനത്തിെൻറ തുടക്കം സംബന്ധിച്ച വിവിധ സിദ്ധാന്തങ്ങൾ നിരാകരിച്ചാണ് ദിനേഷ് ശർമ മഹാഭാരത കാലത്താണ് അതിെൻറ തുടക്കമെന്ന് തട്ടിവിട്ടത്. ഇത് സാധൂകരിക്കാനായി മഹാഭാരതത്തിലെ വിവിധ സന്ദർഭങ്ങളും അദ്ദേഹം ഉദ്ധരിച്ചു. ഹസ്തിനപുരിയിലെ സഞ്ജയൻ മഹാഭാരത യുദ്ധത്തിെൻറ വിശദ ചിത്രം ധൃതരാഷ്ട്രർക്ക് മുമ്പാകെ അവതരിപ്പിക്കുന്നുണ്ട്. ഇത് തത്സമയ സംപ്രേഷണമല്ലാതെ എന്താണ്? -മന്ത്രി ചോദിച്ചു.
നാരദനെ മന്ത്രി ഉപമിച്ചതാകെട്ട, ഗൂഗ്ളിനോടും. നാരദ മുനി വിവരങ്ങളുടെ ശേഖരമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.തിമിര ശസ്ത്രക്രിയ, പ്ലാസ്റ്റിക് സർജറി, ഗുരുത്വാകർഷണ സിദ്ധാന്തം, ആണവ പരീക്ഷണം, ഇൻറർനെറ്റ് തുടങ്ങിയ പല കാര്യങ്ങളും പൗരാണിക ഭാരതത്തിലാണ് തുടങ്ങിയതെന്ന പരാമർശം നടത്തി മുമ്പും സംഘ് നേതാക്കൾ പരിഹാസ്യരായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.