യു.പിയിൽ മാധ്യമപ്രവർത്തകനെയും സഹോദരനെയും വീട്ടിൽ കയറി വെടിവെച്ചുകൊന്നു
text_fieldsമീറത്ത്: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും വീട്ടിൽ വെടിയേറ്റു കെ ാല്ലപ്പെട്ടു. പ്രമുഖ പത്രമായ ദൈനിക് ജാഗരണിലെ ആശിഷ് ജന്‍വാനിയും സഹോദരന് അശുതോഷു മാണ് അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. സഹാറന്‍പുരിലെ മാധവ്നഗറില്‍ ഞായറാഴ്ച പകലാണ് സംഭവം.
ഗർഭിണിയായ ഭാര്യയും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബത്തിെൻറ ഏക വരുമാനമാർഗമായിരുന്നു ആശിഷ് ജൻവാനി. ഭാര്യക്ക് വെടിവെപ്പിൽ പരിക്കേറ്റതായി സൂചനയുണ്ട്. മൂന്നു േപരടങ്ങുന്ന സംഘം വീട്ടിൽ അതിക്രമിച്ചുകടക്കുന്നതും നാടൻതോക്ക് ഉപേയാഗിച്ച് വെടിെവക്കുന്നതും തുടർന്ന് രക്ഷപ്പെടുന്നതും കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഇവരുടെ വീടിനു സമീപത്ത് പാൽ വ്യാപാരം നടത്തുന്ന മഹിപാൽ സെയ്നി എന്നയാളുടെ മക്കളായ സണ്ണി സെയ്നി, ഗൗരവ് സെയ്നി എന്നിവരാണ് സംഭവത്തിനു പിന്നിലെന്നും രണ്ടു വീട്ടുകാർ തമ്മിൽ മാലിന്യവും ചാണകവും ഇടുന്നതുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വെടിയേറ്റ ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സഹാറൻപുർ എസ്.എസ്.പി ദിനേഷ്കുമാർ അറിയിച്ചു.
സഹോദരങ്ങളുടെ കൊലയിൽ നടുങ്ങിയ പ്രദേശവാസികൾ രോഷാകുലരായി വീടിനുസമീപം കൂട്ടംകൂടിയെങ്കിലും പൊലീസ് ലാത്തിവീശി പിരിച്ചുവിട്ടു. കൊലയാളികളെ പിടികൂടാനായി അഞ്ചംഗ സംഘത്തെ നിയോഗിച്ചതായി സഹാറൻപുർ ഡി.ഐ.ജി ഉപേന്ദ്ര അഗർവാൾ പറഞ്ഞു. മദ്യമാഫിയയാണ് ആക്രമണത്തിനു പിന്നിലെന്ന റിപ്പോർട്ടുകൾ ആദ്യം പുറത്തുവന്നിരുന്നു. ആശിഷിനുനേരെ നേരേത്ത നിരവധി ഭീഷണികൾ ഉയർന്നിരുന്നതായി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.