‘പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ ജനങ്ങൾ പട്ടിണിയിൽ’ - ലേഖനമെഴുതിയ മാധ്യമപ്രവർത്തകക്കെതിരെ കേസ്
text_fieldsലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ ലോക്ഡൗണിെൻറ പ്രത്യാഘാതങ്ങൾ റിേപ്പാർട്ട് െചയ്ത മാധ്യമപ്രവർത്തകക്കെതിരെ ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തു. സ്ക്രോൾ ഇൻ ലേഖിക സുപ്രിയ ശർമക്കെതിരെയാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത വാരാണസിയിലെ ഗ്രാമത്തിൽ ജനങ്ങൾ പട്ടിണിയിൽ എന്ന തലക്കെട്ടോടെയായിരുന്നു ലേഖനം.
അപകീർത്തിപ്പെടുത്തൽ, പകർച്ച വ്യാധി നിയന്ത്രണ നിയമം, പട്ടികജാതി -പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സുപ്രിയക്കെതിരെ കേസെടുത്തിരിക്കുന്നത്. ലേഖനത്തിൽ ലോക്ഡൗണിൽ സൗജന്യ റേഷൻ ലഭിക്കാത്തതിനാൽ പട്ടിണിയാണെന്ന് പറയുന്ന വാരാണസിയിലെ ദൊമാരി പ്രദേശത്തെ മാല എന്ന സ്ത്രീയുടെ വിവരണം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ താൻ അത്തരത്തിലൊരു പരാമർശവും നടത്തിയില്ലെന്നും തെറ്റായി വ്യാഖ്യാനിച്ചുവെന്നും ചൂണ്ടിക്കാട്ടി മാല തന്നെയാണ് പരാതി നൽകിയത്. തുടർന്ന് ജൂൺ 13 ന് സുപ്രിയക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
ലോക്ഡൗൺ സമയത്ത് യാതൊരു പ്രശ്നവും നേരിട്ടിട്ടില്ല. ഞാനും കുട്ടികളും പട്ടിണിയായിരുന്നു എന്ന് പറഞ്ഞതിലൂടെ ലേഖിക എെൻറ ദാരിദ്ര്യത്തെയും ജാതിയെയും പരിഹസിക്കുകയായിരുന്നു - മാല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം, റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി സ്ക്രോൾ വ്യക്തമാക്കി. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ഭീഷണിപ്പെടുത്തി തടയാനും നിശബ്ദമാക്കാനുമുള്ള ശ്രമമാണ് കേസെന്നും ലോക്ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്നവരുടെ ജീവിതസാഹചര്യങ്ങൾ പുറത്തുവരുന്നത് തടയാനുള്ള ശ്രമമാണെന്നും സ്ക്രോൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.