തട്ടിപ്പു രാജാവിനെ കണ്ടെത്തിയത് പത്രലേഖകൻ; ക്രെഡിറ്റ് ചോദിച്ച് മോദിസർക്കാർ
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ 13,000 കോടി രൂപയുടെ വെട്ടിപ്പു നടത്തി നാടുകടന്ന വജ്ര വ്യവസായി നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായതിെൻറ ക്രെഡിറ്റ് അവകാശപ്പെട്ട് കേന്ദ്രസർക്കാർ. എന്നാൽ, ഇൗ അറസ്റ്റിെൻറ യഥാർഥ അവകാശി ലണ്ടനിലെ ‘ദ ടെലിഗ്രാഫ്’ പത്രത്തിെൻറ മുതിർന്ന ലേഖകൻ മൈക്ക് ബ്രൗൺ.
കുറെ ദിവസങ്ങൾക്കുമുമ്പ് ലണ്ടനിലെ ഒാക്സ്ഫഡ് സ്ട്രീറ്റിൽ ടാക്സിക്ക് കാത്തുനിന്ന നീരവ് മോദിയെ തിരിച്ചറിഞ്ഞ് പിന്തുടരുകയും, ഇക്കാര്യം വിഡിയോ ചിത്രം അടക്കം പുറംേലാകത്ത് എത്തിക്കുകയും ചെയ്തത് മൈക്ക് ബ്രൗണാണ്. മോദിയെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന ആവശ്യം മുൻനിർത്തി സ്കോർട്ലൻഡ് യാർഡ് അറസ്റ്റു ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തിയത് ഇൗ വാർത്തയുടെ അടിസ്ഥാനത്തിലാണ്. നീരവ് മോദി താമസിക്കുന്ന സെൻറർ പോയൻറ് അപ്പാർട്ട്മെൻറിലെ ഫ്ലാറ്റ് തേടിപ്പിടിച്ചതും അയാൾ ലണ്ടനിൽ ഇപ്പോൾ വജ്രവ്യാപാരം തുടരുന്നതു മനസ്സിലാക്കിയതും മൈക്ക് ബ്രൗൺ തന്നെ. നീരവ് മോദി ലണ്ടനിലുണ്ടെന്ന വിവരം അറിയാമായിരുന്നുെവന്നും വിട്ടുകിട്ടുന്നതിന് നടപടിക്രമങ്ങൾ ഉണ്ടെന്നുമുള്ള വിശദീകരണമാണ് ഇതിനു പിന്നാലെ കേന്ദ്രസർക്കാർ നൽകിയത്.
കൈമാറി കിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്ന പ്രതിയെ പിടികൂടാൻ സ്കോർട്ലൻഡ് യാർഡിനെ സഹായിച്ചത് ടെലിഗ്രാഫ് പത്രവാർത്തയാണ്. ഇന്ത്യൻ അന്വേഷണ ഏജൻസികൾ അവഗണിച്ച വിഷയമായിരുന്നു അത്. പക്ഷേ, ഒരു തട്ടിപ്പുകാരനും ലോകത്ത് എവിടെപ്പോയി ഒളിക്കാനും മോദിസർക്കാർ സമ്മതിക്കില്ലെന്ന മട്ടിലാണ് സർക്കാറിൽനിന്ന് പ്രതികരണം വന്നത്.
നീരവ് മോദി അറസ്റ്റിലായെങ്കിലും ഇന്ത്യക്ക് ഉടനെയൊന്നും കൈമാറി കിട്ടില്ല. 2017ൽ അറസ്റ്റിലായ മറ്റൊരു തട്ടിപ്പു രാജാവ് വിജയ് മല്യ ഇപ്പോഴും ലണ്ടനിലാണ്. കൈമാറ്റം കോടതി അംഗീകരിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കടലാസുകൾ തീരുമാനമാകാതെ യു.കെ ആഭ്യന്തര വകുപ്പിനു മുമ്പാകെയാണ്. നീരവ് മോദിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കാൻ പോകുന്നതെങ്കിലും, ലോക്സഭ തെരഞ്ഞെടുപ്പിൽ കിട്ടിയ വടി പ്രചാരണായുധമാക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.