വാർത്ത സൃഷ്ടിക്കാൻ വ്യക്തിയുടെ ജീവൻ അപകടത്തിലാക്കിയെന്ന്: മാധ്യമ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി
text_fieldsലഖ്നോ: ജപ്തി ഭീഷണി നേരിട്ടയാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചെന്നാരോപിച്ച് അറസ്റ്റിലായ മാധ്യമ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി അലഹബാദ് ഹൈകോടതി. ഉദ്വോഗജനകമായ വാർത്ത സൃഷ്ടിക്കാൻ വ്യക്തിയുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് മാധ്യമപ്രവർത്തകരിൽ നിന്നുണ്ടായതെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് വികാസ് കുൻവർ ശ്രീവാസ്തവയുടെ നടപടി.
കഴിഞ്ഞ ഒക്ടോബർ 24ന് ഉത്തർപ്രദേശ് നിയമസഭ മന്ദിരത്തിന് സമീപം യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് മാധ്യമ പ്രവർത്തകരായ ഷമീം അഹമ്മദ്, നൗഷാദ് അഹമ്മദ് എന്നിവർ അറസ്റ്റിലായത്. ഉദ്വോഗജനകമായ വാർത്ത സൃഷ്ടിക്കാൻ ഇരുവരും ചേർന്ന് ജപ്തി ഭീഷണി നേരിട്ടയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നായിരുന്നു പൊലീസ് കേസ്. യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്യുന്നത് വീഡിയോ പകർത്തി വാർത്തയാക്കിയെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.