മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിന് വധഭീഷണി
text_fieldsബംഗളൂരു: വസ്തുത പരിശോധനാ വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനുനേരെ വധഭീഷണി ഉയർത്തിയതുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. പല ട്വിറ്റർ അക്കൗണ്ടുകളിൽനിന്നായി വധഭീഷണി ലഭിച്ചതായി സുബൈർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്റെ മേൽവിലാസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച 15 ട്വിറ്റർ അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകിയ സുബൈർ, ഒരു ട്വിറ്റർ അക്കൗണ്ട് ഉടമ റമദാൻ മാസം തന്റെ വീട്ടിലേക്ക് പന്നിയിറച്ചി അയച്ചതായും ചൂണ്ടിക്കാട്ടി.
പന്നിയിറച്ചി അയച്ചുനൽകിയത് പ്രതി ട്വിറ്ററിൽ പങ്കുവെച്ചതോടെ മേൽവിലാസം പരസ്യമാവുകയായിരുന്നു. പിന്നീട് ഈ ട്വീറ്റ് ഉടമ നീക്കി. മാധ്യമപ്രവർത്തകനെന്ന് അവകാശപ്പെടുന്ന അജിത് ഭാരതി എന്നയാളാണ് വധഭീഷണി അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.