റാണ അയ്യൂബിന് വിദേശയാത്രക്ക് അനുമതി
text_fieldsന്യൂഡൽഹി: മാധ്യമപ്രവർത്തക റാണ അയ്യൂബിന് വിദേശയാത്രക്ക് അനുമതി നല്‍കി ഡൽഹി ഹൈകോടതി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് കോടതി റദ്ദാക്കി. അഭിഭാഷക വൃന്ദ ഗ്രോവര്‍ വഴി സമർപ്പിച്ച ഹരജി തിങ്കളാഴ്ച പരിഗണിച്ച കോടതി ഉപാധികളോടെ വിദേശത്ത് പോകാൻ അനുമതി നൽകുകയായിരുന്നു.
ഒരു പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് തിരിക്കാനിരിക്കെ ഏപ്രിൽ 30നാണ് മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ റാണ അയ്യൂബിനെ ഇ.ഡി തടഞ്ഞത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലുക്കൗട്ട് സർക്കുലർ ഇറക്കിയായിരുന്നു ഇ.ഡി നടപടി. നടപടിക്രമം പാലിക്കാതെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി തുക സമാഹരിച്ചത് ചൂണ്ടിക്കാട്ടിയാണ് റാണ അയ്യൂബിനെതിരെ ഇഡി കേസെടുത്തിരിക്കുന്നത്.
റാണക്കെതിരായ ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടെ നീക്കം അവസാനിപ്പിക്കണമെന്നും ഓണ്‍ലൈന്‍ ആക്രമണങ്ങളില്‍ നടപടി വേണമെന്നും നേരത്തേ യു.എന്‍ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.