യു.പിയിൽ മാധ്യമപ്രവർത്തകനെ അജ്ഞാതസംഘം വെടിവെച്ചുകൊന്നു
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു. പ്രമുഖ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാെൻറ ലേഖകൻ നവീൻ ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ കാൺപൂർ ബിലൗറിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞതാർ നവീനെ വെടിവെക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
അടുത്തിടെ കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമപ്രവർത്തകനാണ് നവീൻ. നവംബർ 22ന് ബംഗാളി പത്രമായ ശ്യാന്തൻ പത്രികയുടെ ത്രിപുര റിപ്പോർട്ടർ സുദീപ് ദത്ത ഭൗമിക് എന്നായാൾ കൊല്ലപ്പെട്ടിരുന്നു. ത്രിപുര റൈഫിൾസിലെ ജവാൻ സുദീപിനെ വെടിവെച്ച കൊല്ലുകയായിരുന്നു. ത്രിപുരയിലെ തന്നെ ദിൻരാത് ന്യൂസിലെ മാധ്യമ പ്രവർത്തകനായ ശാന്തനു ഭൗമിക് കൊല്ലപ്പെടുന്നത് സെപ്തംബർ 20നാണ്. രണ്ട് ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഭൗമിക് കൊല്ലപ്പെടുന്നത്. സെപ്തംബർ അഞ്ചിന് ബംഗളുരുവിൽ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലേങ്കഷും അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.