തരുൺ തേജ്പാലിനെതിരെ ബലാത്സംഗകുറ്റം
text_fieldsപനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവ കോടതി കുറ്റംചുമത്തി. ലൈംഗിക അതിക്രമം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിെൻറ വിചാരണ നവംബർ 21 ന് ആരംഭിക്കും.
തേജ്പാൽ കോടതിയിൽ കുറ്റങ്ങൾ നിഷേധിച്ചു. തനിക്കെതിരായ ആരോപണങ്ങൾ ശരിയല്ലെന്നും കേസിന് പിറകിൽ രാഷ്ട്രീയ കുടിപ്പകയാണെന്നും തേജ്പാൽ കോടതിയിൽ ബോധിപ്പിച്ചു.
തനിക്കെതിരായ കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തേജ്പാൽ ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിചാരണ നീളുമെന്ന് ചൂണ്ടിക്കാട്ടി ഹരജി ഹൈകോടതി തള്ളി.
ഗോവയിലെ ഹോട്ടലില്‍ നടന്ന തിങ്ക് ഫെസ്റ്റിനിടെ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2013 നവംബര്‍ 30 നാണ് തേജ്പാല്‍ അറസ്റ്റിലായത്. ലൈംഗിക പീഡനത്തിന് ഇരായായ യുവതിയുടെ പരാതി സംബന്ധിച്ച് തേജ്പാൽ മാഗസിൻ മാനേജിങ് എഡിറ്റർ ഷോമാ ചൗധരിയുമായി നടത്തിയ ഇമെയിലുകൾ പുറത്തായിരുന്നു. യുവതി രാജിവെച്ച് പൊലീസിൽ പരാതിപ്പെട്ടതോടെ തേജ്പാൽ എഡിറ്റർ പദവി ഒഴിഞ്ഞ് ഒളിവിൽ പോവുകയായിരുന്നു. ആറുമാസം ഒളിവിൽ കഴിഞ്ഞ തേജ്പാലിനെ 2013 നവംബർ30 നാണ് അറസ്റ്റു ചെയ്തത്.
തേജ്പാലിനെതിരെ 2,684 പേജുള്ള കുറ്റപത്രമാണ് പൊലീസ് ഗോവ അതിവേഗ കോടതിയിൽ സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.