വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ കേന്ദ്രം നിയമം കൊണ്ടുവരണം -ഇന്ത്യൻ പത്രപ്രവർത്തക യൂനിയൻ
text_fieldsന്യൂഡൽഹി: സത്യം അന്വേഷിക്കുന്ന മാധ്യമ പ്രവർത്തകരെ നേരിടുന്ന വെല്ലുവിളികളിൽ നിന്ന് സംരക്ഷിക്കാനും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനും കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്ന് ഇന്ത്യൻ പത്രപ്രവർത്തക യൂനിയൻ. ഇന്ത്യൻ പത്രപ്രവർത്തക യൂണിയന്റെ ബാനറിൽ ഡൽഹിയിൽ സംഘടിപ്പിച്ച സെമിനാറിലായിരുന്നു ഈ ആവശ്യമുയർന്നത്. മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് സെമിനാർ ചർച്ച ചെയ്തത്.
മാധ്യമ കമ്മഷൻ വേണമെന്ന് സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഭരണഘടന പരമായി ശക്തമാണെങ്കിലും അതിന് ഒരു കമ്മീഷന്റെ അധികാരമില്ലെന്നും സെമിനാർ അഭിപ്രായപ്പെട്ടു. മൂന്നു മണിക്കൂർ നീണ്ട സെമിനാറിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അച്ചടി, ഇലക്ട്രോണിക്, സാമൂഹിക മാധ്യമങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തി.
പരിപാടിയെ അഭിസംബോധന ചെയ്ത ഐ.ജെ.യു പ്രസിഡന്റ് ശ്രീനിവാസ് റെഡ്ഡി നിലവിലെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയും ഒരു മാധ്യമ കമ്മീഷൻ രൂപീകരിക്കാനുള്ള ആവശ്യത്തെ അനുകൂലിക്കുകയും ചെയ്തു. സുപ്രീം കോടതി അഭിഭാഷകനായ രാകേഷ് ഖന്നയും ഐ.പി.എസ് ഉദ്യോഗസ്ഥൻ അമോദ് കാന്തും ഐ.ജെ.യുവിന്റെ ആവശ്യത്തെ പിന്തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.