കൊടുംതണുപ്പിലെ കുട്ടികളുടെ യോഗാഭ്യാസം റിപ്പോർട്ട് ചെയ്തു; യു.പിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്
text_fieldsകാൺപുർ: ഉത്തർപ്രദേശിൽ കൊടുംതണുപ്പിൽ സ്കൂൾ വിദ്യാർഥികളെ യോഗാഭ്യാസ പ്രകടനം നടത്തിച്ച സംഭവം റിപ്പോർട്ട് ചെയ്ത മൂന്ന് മാധ്യമപ്രവർത്തകർക്കെതിരെ കേസ്. ജനുവരി 24ന് മന്ത്രി അജിത് സിങ് പാലും മറ്റു ജനപ്രതിനിധികളും പങ്കെടുത്ത യു.പി ദിനാഘോഷ ചടങ്ങിലെ യോഗയാണ് വിവാദമായത്.
സ്വെറ്ററും പാൻറും കട്ടിയുള്ള സോക്സും ശൈത്യകാല സ്കൂൾ യൂനിഫോമിെൻറ ഭാഗമാണ്. എന്നാൽ, യോഗ നടത്തുന്നതിനു മുമ്പ് കുട്ടികളോട് അവ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടിരുന്നു. കനംകുറഞ്ഞ സാധാരണ വസ്ത്രങ്ങൾ മാത്രമണിഞ്ഞ കുഞ്ഞുങ്ങൾക്കൊപ്പം പാൻറും ഷർട്ടും ഷൂവുമണിഞ്ഞ് ജില്ല മജിസ്ട്രേറ്റും യോഗ ചെയ്തിരുന്നു.
ചടങ്ങിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തെറ്റായ വാർത്ത നൽകിയെന്ന ബ്ലോക് വിദ്യാഭ്യാസ ഓഫിസറുടെ പരാതിയിൽ കെ. ന്യൂസ് റിപ്പോർട്ടർ മൊഹിത് കശ്യപ്, ന്യൂസ് നേഷൻ റിപ്പോർട്ടർ അമിത് സിങ്, ജെ.ഡി.എം ന്യൂസ് റിപ്പോർട്ടർ യാസിൻ അലി എന്നിവർക്കെതിരെ അക്ബർപുർ പൊലീസ് കേസെടുക്കുകയായിരുന്നു.
ചടങ്ങിൽ മൂന്നു പേരും പങ്കെടുക്കുക പോലും ചെയ്തിരുന്നില്ലെന്നാണ് പരാതിക്കാരെൻറ ആരോപണം, എന്നാൽ, കുട്ടികളുടെ ദൃശ്യങ്ങളും കമൻറും നേരിട്ടാണ് പകർത്തിയതെന്ന് മൊഹിത് തെളിവു സഹിതം വ്യക്തമാക്കുന്നു.
ആദ്യം മൊഹിതിനും അമിതിനുമെതിരെ മാത്രമായിരുന്നു കേസ്, പിന്നീട് തെൻറ പേരുകൂടി എഫ്.ഐ.ആറിൽ ചേർക്കുകയായിരുന്നുവെന്നും ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനാണ് പൊലീസിെൻറ ശ്രമമെന്നും യാസിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.