യോഗിയുടെ ആശുപത്രി സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരെ പൂട്ടിയിട്ടു
text_fieldsലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മൊറാദാബാദ് ആശുപത്രി സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നത് തടയാൻ വേണ്ടിയാണ് തങ്ങളെ പൂട്ടിയിട്ടതെന്ന് മാധ്യമപ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ പ്രിയങ്ക ഗാന്ധി ഉൾപ്പടെ വിമർശനവുമായി രംഗത്തെത്തി.
മുഖ്യമന്ത്രി ആശുപത്രിയിലെത്തിയ സമയത്ത് രണ്ട് മണിക്കൂറോളം തങ്ങളെ പൂട്ടിയിട്ടെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞതായി ന്യൂസ് ഏജൻസി റിപോർട്ട് ചെയ്യുന്നു. പുറത്ത് കടക്കുന്നത് തടയാൻ ജില്ല മജിസ്ട്രേറ്റ് രാകേഷ് കുമാർ സിങ് ജീവനക്കാരെ നിയോഗിച്ചതായും മാധ്യമപ്രവർത്തകർ ആരോപിച്ചു. എന്നാൽ, ആരോപണം ജില്ല മജിസ്ട്രേറ്റ് നിഷേധിച്ചു.
സംഭവത്തിൽ പ്രിയങ്ക ഗാന്ധി സർക്കാരിനെതിരെ വിമർശനവുമായെത്തി. മാധ്യമപ്രവർത്തകരെ സർക്കാർ ബന്ദികളാക്കിയെന്നും ചോദ്യങ്ങൾക്ക് തടയിടുകയാണെന്നും പ്രിയങ്ക ട്വിറ്ററിൽ എഴുതി. ജനങ്ങളുടെ ചോദ്യങ്ങൾക്ക് നേരെ കണ്ണടക്കുകയാണെന്നും അവർ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ സന്ദർശന സമയത്ത് ഏതാനും മാധ്യമപ്രവർത്തകർ ആശുപത്രി വാർഡിനകത്തായിരുന്നുവെന്നും അവരോട് അകത്തുകടക്കരുതെന്ന് അഭ്യർഥിക്കുകയാണ് ചെയ്തതെന്നും ജില്ല മജിസ്ട്രേറ്റ് രാകേഷ് കുമാർ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.