മാധ്യമപ്രവർത്തകർ വാർത്തകളുടെ ഉറവിടം വെളിപ്പെടുത്തണം; ഇളവു നൽകാനാവില്ലെന്ന് ഡൽഹി കോടതി
text_fieldsന്യൂഡൽഹി: അന്വേഷണ ഏജൻസികൾക്കു മുന്നിൽ വാർത്തകളുടെ ഉറവിടം വെളിപ്പെടുത്തുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ നിയമപരമായി ഒഴിവാക്കിയിട്ടില്ലെന്ന് ഡൽഹി കോടതി. ക്രിമിനൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാധ്യമപ്രവർത്തകർ ഉറവിടം വെളിപ്പെടുത്തണമെന്ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അഞ്ജനി മഹാജൻ പറഞ്ഞു.
വ്യാജ രേഖ ചമച്ച കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.ഐ നൽകിയ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
2009 ഫെബ്രുവരി ഒമ്പതിന് ചില വാർത്ത ചാനലുകൾ മുലായം സിങ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ചില രേഖകൾ പുറത്തുവിട്ടിരുന്നു. കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് റിപ്പോർട്ട് പുറത്തുവന്നത്.
എന്നാൽ ഈ രേഖകൾ വ്യാജമാണെന്നും അന്വേഷണ ഏജൻസിയുടെ പ്രതിഛായ കളങ്കപ്പെടുത്താൻ സൃഷ്ടിച്ചതാണെന്നും ആരോപിച്ച് സി.ബി.ഐ കേസ് ഫയൽ ചെയ്തു.
ആവശ്യപ്പെട്ടിട്ടും വാർത്ത ചാനലുകളോ മാധ്യമ പ്രവർത്തകരോ രേഖകളുടെ ഉറവിടം വെളിപ്പെടുത്താത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചതായി വ്യക്തമാക്കി സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.