പുൽവാമ: മാധ്യമപ്രവർത്തകർക്ക് ഭീഷണി സന്ദേശങ്ങൾ; സഹായിക്കാമെന്ന് വാട്സ്ആപ്പ്
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിച്ച ബർക ദത്ത് അടക്കമുള്ള രാജ്യത്തെ പ്രശസ്ത മാധ്യ മ പ്രവർത്തകർക്ക് സമൂഹ മാധ്യമങ്ങളിൽ ഭീഷണി സന്ദേശങ്ങൾ വരുന്നതായി പരാതി. ഭീകരാക്രമണത്തിന് ശേഷം കശ്മീരിൽ ആക്ര മണത്തിനിരയാകുന്ന സ്വദേശികൾക്ക് താമസ സൗകര്യമൊരുക്കാമെന്ന് ബർക അടക്കമുള്ള പ്രമുഖർ സമൂഹ മാധ്യമങ്ങളിലൂടെ അറ ിയിച്ചിരുന്നു. ബർക ദത്ത് അവരുടെ സ്വകാര്യ നമ്പറും സഹായത്തിനായി നൽകിയിരുന്നു.
എന്നാൽ മാധ്യമ പ്രവർത്തകരുടെ നമ്പറുകൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പല അജ്ഞാത നമ്പറുകളിൽ നിന്ന് വധ ഭീഷണിയും ബലാത്സംഗ ഭീഷണിയും ജനനേന്ദ്രിയത്തിെൻറ ചിത്രമടക്കമുള്ള സന്ദേശങ്ങൾ വരികയും ചെയ്തു. മോശം സന്ദേശങ്ങൾ ലഭിച്ചതിെൻറ സ്ക്രീൻ ഷോട്ട് അടക്കം ബർക ദത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ എ.ബി.പി ന്യൂസ് റിപ്പോർട്ടറും നിലവിൽ ന്യൂസ് ക്ലിക്കിലെ ജീവനക്കാരനുമായ അഭിഷർ ശർമക്കും വളരെ മോശപ്പെട്ട സന്ദേശങ്ങളാണ് എത്തിയത്.
Dear law enforcement agencies and @rajnathsingh here is just a small sample of a Co ordinated attempt by the right wing mob to stalk, threaten, abuse and scare me. I expected you will act to trace the origin of this and exemplary punishment for some if not all. pic.twitter.com/9aefyGYprl
— barkha dutt (@BDUTT) February 18, 2019
എന്നാൽ ഭീഷണി സന്ദേശങ്ങൾ വരുന്ന സാഹചര്യത്തിൽ വാട്സ്ആപ്പ് ബർക ദത്തിനെ സഹായിക്കാമെന്ന് അറിയിച്ചു. വാട്സ്ആപ്പിെൻറ കമ്യൂണിക്കേഷൻസ് വിഭാഗം തലവൻ കാൾ വൂഗ് ബർകയോട് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും സംസാരിച്ച് പ്രശ്ന പരിഹാരം തേടാമെന്ന് ഉറപ്പ് നൽകുകയും െചയ്തിട്ടുണ്ട്.
Hi there - sorry to hear this. Could you follow me back? Would like to chat & help from @WhatsApp
— Carl Woog (@CarlWoog) February 18, 2019
ഭീഷണികളുയർന്ന സാഹചര്യത്തിൽ ഡൽഹി പൊലീസിന് പരാതി നൽകിയ മാധ്യമ പ്രവർത്തകരോട്, സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്ന് ഡെപ്യൂട്ടി കമീഷണർ മധുർ വർമ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.