നിയമസഭാ തെരഞ്ഞെടുപ്പ്; ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബി.ജെ.പി
text_fieldsന്യൂഡൽഹി: ബി.ജെ.പി പ്രസിഡണ്ട് ജെ.പി നദ്ദ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപകമായതിന് ശേഷം പാർട്ടി ഇതാദ്യമായാണ് ഇത്തരത്തിലൊരു യോഗം വിളിക്കുന്നത്.
കേന്ദ്രസർക്കാറിെൻറ കോവിഡ് 19 പ്രതിരോധത്തെ വിലയിരുത്തുന്നതിനൊപ്പം, വിവിധ സംസ്ഥാനങ്ങളിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമാണ് യോഗത്തിെൻറ അജണ്ട.
അഞ്ച് ആറ് തിയതികളിലാണ് യോഗം നടക്കുന്നത്. പഞ്ചാബ്, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ 2022 ആദ്യമാണ് തെരഞ്ഞെടുപ്പ് നടക്കുക. ആ വർഷം അവസാനത്തോടെ ഹിമാചൽ പ്രദേശിലും ഗുജറാത്തിലും ഇലക്ഷൻ നടക്കും. ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലൊക്കെയും കോവിഡ് പ്രതിരോധത്തിൽ വൻ വീഴ്ചകളുണ്ടായതായി വാർത്തകൾ വന്നിരുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയും പാർട്ടിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.