നഡ്ഡ: എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ നേതാവ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആർ.എസ്.എസുമായും ഊഷ്മള ബന്ധം പുലർത്തുന്ന നഡ്ഡയുടെ ബി.ജെ.പി പ്രസിഡന്റായുള്ള രണ്ടാം ടേം പരക്കെ പ്രതീക്ഷിച്ചിരുന്നതാണ്.2020 ജനുവരി 20നാണ് 62കാരനായ ജഗത് പ്രകാശ് നഡ്ഡ എന്ന ജെ.പി. നഡ്ഡ ബി.ജെ.പി പ്രസിഡന്റായി സ്ഥാനമേറ്റത്.
ഹിമാചൽ പ്രദേശ് സ്വദേശിയായ നഡ്ഡ ജനിച്ചതും വളർന്നതും ബിഹാറിലാണ്. പിതാവ് പട്ന സർവകലാശാലയിൽ പ്രഫസറായിരുന്നു. പട്നയിൽ ആർ.എസ്.എസിന്റെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പിയിൽ ചേർന്ന അദ്ദേഹം അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തിൽ സജീവമായിരുന്നു.പഠനത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ഹിമാചൽ സർവകലാശാല വിദ്യാർഥി യൂനിയൻ പ്രസിഡന്റായി.
1991-ൽ ബി.ജെ.പിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവമോർച്ച പ്രസിഡന്റായി. 1993ൽ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട നഡ്ഡ ഹിമാചൽ പ്രദേശിൽ പ്രതിപക്ഷ നേതാവായി. 1998ൽ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ മന്ത്രിയായി. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരിക്കെ രാജിവെച്ച നഡ്ഡ 2010ൽ വീണ്ടും മന്ത്രിയായി. 2012ൽ രാജ്യസഭാംഗമായി. 2014ൽ മോദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ നഡ്ഡ ആരോഗ്യമന്ത്രിയായി. 2019ൽ ബി.ജെ.പി വർക്കിങ് പ്രസിഡന്റായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.