ജഡ്ജി നിയമനത്തെച്ചൊല്ലി നീതിപീഠത്തിൽ അസ്വസ്ഥത
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിലേക്ക് രണ്ട് ജഡ്ജിമാരെ നാമനിർദേശംചെയ്യുന്ന കാര്യത ്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ കൊളീജിയം വരുത്തിയ തിരുത്തലിനെ ച്ചൊല്ലി നീതിന്യായ വൃത്തങ്ങളിൽ അസ്വസ്ഥത പുകയുന്നു. മലയാളിയായ ഡൽഹി ഹൈകോടതി ചീ ഫ് ജസ്റ്റിസ് രാജേന്ദ്രമേനോൻ, രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നദ്ര ജോഗ് എന്നിവരെയാണ് ഡിസംബർ 10ന് ചേർന്ന അഞ്ച് മുതിർന്ന ജഡ്ജിമാരുടെ യോഗം നാമനിർദേശം ചെയ്തത്.
എന്നാൽ, കഴിഞ്ഞദിവസം നടന്ന കൊളീജിയം ഇൗ തീരുമാനം തിരുത്തി. കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ഡൽഹി ഹൈകോടതി ജഡ്ജി സഞ്ജീവ് ഖന്ന എന്നിവരെയാണ് പുതുതായി നാമനിർദേശം ചെയ്തത്. സുപ്രീംകോടതി കൊളീജിയത്തിെൻറ കീഴ്വഴക്കങ്ങളും നിയമന മാനദണ്ഡങ്ങളും ലംഘിക്കുന്നതാണ് തീരുമാനമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നീതിപീഠത്തിെൻറ വിശ്വാസ്യതയും സ്വതന്ത്ര നിലപാടും ഉയർത്തിപ്പിടിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈകോടതി മുൻ ജഡ്ജി കൈലാഷ് ഗംഭീർ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. 32 മുതിർന്ന ജഡ്ജിമാരെ തഴഞ്ഞാണ് പുതിയ നാമനിർദേശങ്ങളെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
ഡിസംബർ 10നു ചേർന്ന അഞ്ചംഗ കൊളീജിയത്തിലെ ഒരു ജഡ്ജിക്കു മാത്രമാണ് ഇക്കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മാറ്റമുണ്ടായത്. ഡിസംബർ 30ന് വിരമിച്ച ജസ്റ്റിസ് മദൻ പി. ലോകുറിനു പകരം ജസ്റ്റിസ് അരുൺ മിശ്ര കൊളീജിയത്തിെൻറ ഭാഗമായി. നേരേത്ത എടുത്ത തീരുമാനം പരസ്യപ്പെടുത്താതെയും സർക്കാറിന് കൈമാറാതെയും സൂക്ഷിച്ചുകൊണ്ടാണ് നാമനിർദേശത്തിൽ മാറ്റം വരുത്തിയതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം ജനുവരിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവർത്തന രീതികൾ ചോദ്യംചെയ്ത് വാർത്തസമ്മേളനം നടത്തി വിവാദം സൃഷ്ടിച്ച നാല് മുതിർന്ന ജഡ്ജിമാരിൽ ഒരാളാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.