ജഡ്ജി നിയമനം: അഭിഭാഷകരുടെ വരുമാന പരിധിയിൽ ഇളവില്ലെന്ന് സർക്കാർ
text_fieldsന്യൂഡൽഹി: അഭിഭാഷകരിൽനിന്ന് ഹൈകോടതി ജഡ്ജിമാരെ നിയമിക്കുേമ്പാൾ ചുരുങ്ങിയ വരുമാന വ്യവസ്ഥ പാലിക്കണമെന്ന നിലപാടിലുറച്ച് കേന്ദ്ര സർക്കാർ. വിവിധ ഹൈകോടതി കൊളീജിയം നൽകിയ ശിപാർശകൾക്ക് ഇതോെട അംഗീകാരം ലഭിക്കില്ല.
ജഡ്ജി നിയമനത്തിന് ശിപാർശ ചെയ്യെപ്പടുന്ന അഭിഭാഷകന് അഞ്ചു വർഷമായി ചുരുങ്ങിയത് ഏഴു ലക്ഷം രൂപയെങ്കിലും വാർഷിക വരുമാനം വേണമെന്ന വ്യവസ്ഥയിലാണ് നിയമ മന്ത്രാലയം ഉറച്ചുനിൽക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ വ്യവസ്ഥ പാലിക്കാത്ത 25 ശിപാർശകളാണ് ഹൈകോടതികളുടെ െകാളീജിയം വഴി നിയമ മന്ത്രാലയത്തിലെത്തിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സുപ്രീംകോടതി കൊളീജിയത്തിന് ശിപാർശ നൽകുേമ്പാൾ ഇൗ കാര്യം മന്ത്രാലയം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏതായാലും സുപ്രീംകോടതി കൊളീജിയം ഇത്തരം ശിപാർശകൾ സ്വമേധയാ തള്ളുകയാണ് പതിവ് -മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ചുരുങ്ങിയ വരുമാനം എന്ന വ്യവസ്ഥ ജഡ്ജി നിയമനത്തിനുള്ള അടിസ്ഥാന നടപടിക്രമങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. ജഡ്ജി നിയമനത്തിനുള്ള പേരുകൾ ൈഹകോടതികൾ നിയമമന്ത്രാലയത്തിന് നൽകും.
പട്ടികയിലെ വ്യക്തികളെക്കുറിച്ച് ഇൻറലിജൻസ് ബ്യൂറോ അേന്വഷിച്ച് റിപ്പോർട്ട് നൽകും. ഇൗ റിപ്പോർട്ടിനൊപ്പം പേരുകൾ സുപ്രീംകോടതി കൊളീജിയത്തിെൻറ പരിഗണനക്ക് മന്ത്രാലയം നൽകും. തുടർന്ന് സുപ്രീംകോടതി കൊളീജിയത്തിെൻറ ശിപാർശ പരിഗണിച്ചാണ് നിയമനം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.