ലോയയുടെ മരണം വീണ്ടും അന്വേഷിക്കാൻ തയാറെന്ന് മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തെക്കുറിച്ച് വീണ്ടും അന്വേഷിക്ക ാൻ തയാറെന്ന് മഹാരാഷ്ട്ര സർക്കാർ. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് വ്യാ ഴാഴ്ച ചിലർ തന്നെ സമീപിച്ചിരുന്നുവെന്നും ആവശ്യമെങ്കിൽ കേസ് വീണ്ടും അന്വേഷിക്കുമെ ന്നും സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.
ലോയയുടെ കുടുംബമാണോ ഇക ്കാര്യം ആവശ്യപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇത് വെളിപ്പെടുത്താ നാവില്ലെന്ന് മന്ത്രി പ്രതികരിച്ചു. രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഗുജറാത്തി ലെ സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസ് വിചാരണക്കിടെയാണ് ലോയ മരിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ ഉൾപ്പെടെ പ്രതിയായ കേസാണ് ജഡ്ജി ലോയ പരിഗണിച്ചിരുന്നത്. 2014 ഡിസംബർ ഒന്നിന് സഹപ്രവർത്തകയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ നാഗ്പുരിൽ എത്തിയ ലോയ ഹൃദയാഘാതം മൂലമാണ് മരിച്ചത്. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ആരോപണമുന്നയിച്ചിരുന്നു.
സൊഹ്റാബുദ്ദീന്‍ കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷാ നൽകിയ ഹരജി പരിഗണിച്ചുവരുന്നതിനിടെയാണ് ലോയ മരിച്ചത്. ലോയയുടെ മരണശേഷം അമിത് ഷായെയും 15 െഎ.പി.എസ് ഉദ്യോഗസ്ഥരെയും കേസിൽനിന്ന് ഒഴിവാക്കിയ സി.ബി.െഎ കോടതി പിന്നീട് മുഴുവൻ പ്രതികളെയും വെറുതെവിട്ടു.
മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍, സംസ്ഥാനത്ത് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിൽ വന്നതോടെ വീണ്ടും അന്വേഷണം നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് എന്‍.സി.പി പ്രസിഡൻറ് ശരദ് പവാര്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.