ജഡ്ജിമാർ അവധിക്കാലത്തും ജോലി ചെയ്യുകയാണ്; വിനോദയാത്രകൾക്ക് പോവുകയല്ല -ഡി.വൈ ചന്ദ്രചൂഢ്
text_fieldsന്യൂഡൽഹി: കേസുകൾ പരിഗണിക്കുന്നതിൽ ജഡ്ജിമാരുടെ പ്രതിജ്ഞാബദ്ധതയെ സംബന്ധിച്ച് പ്രസ്താവന നടത്തി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. അവധിക്കാലത്തും ജോലി ചെയ്യുകയാണ് ജഡ്ജിമാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യൽ സംവിധാനത്തിലെ വെക്കേഷൻ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു ചന്ദ്രചൂഢ്.
വെക്കേഷനിൽ വിനോദയാത്ര പോവുകയല്ല ജഡ്ജിമാർ ചെയ്യുന്നത്. ആഴ്ചാവധി ദിവസങ്ങളിലും അവർ ജോലി ചെയ്യുന്നു. സുപ്രീം കോടതിയിലെയും ഹൈകോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിലെ കൊളീജിയം സംവിധാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, വിവിധ തലത്തിലുള്ള സർക്കാരുകൾക്കും (കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും) ജുഡീഷ്യറിക്കും ഉത്തരവാദിത്തം നൽകിയിട്ടുള്ള ഒരു ഫെഡറൽ സംവിധാനമാണിതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
75 വർഷത്തിലേറെയായി നിലനിൽക്കുന്ന കോടതികൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളാണ് നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന്. ഗണപതി പൂജ ആഘോഷങ്ങൾക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിന്റെ വീട് സന്ദർശിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
നേരത്തെ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശ ചതുർഥി ആഘോഷത്തിൽ ചീഫ് ജസ്റ്റിസ് പങ്കെടുത്തതിനെ വിമർശിച്ച് സുപ്രീംകോടതി ബാർ അസോസിയേഷനും രംഗത്തെത്തിയിരുന്നു. ജുഡീഷ്യറിക്കെതിരെ ഗോസിപ്പുണ്ടാക്കാൻ ആളുകൾക്ക് അവസരം നൽകുന്നതാണ് ചീഫ് ജസ്റ്റിസിന്റെ നടപടിയെന്നായിരുന്നു സുപ്രീംകോടതി ബാർ അസോസിയേഷന്റെ കുറ്റപ്പെടുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.