ചീഫ് ജസ്റ്റിസിനെ പ്രശംസിച്ച് സുപ്രീംകോടതി ജഡ്ജിമാർ
text_fieldsഗുവാഹതി: ബാബരി ഭൂമി കേസിൽ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടന ബെഞ്ചിനെ നയിച്ച ചീഫ് ജസ് റ്റിസ് രഞ്ജൻ ഗൊഗോയിയെ പ്രശംസിച്ച് സുപ്രീംകോടതിയിലെ സീനിയർ ജഡ്ജിമാ ർ. ഗുവാഹതിയിൽ നടന്ന പുസ്തക പ്രസാധന ചടങ്ങിലാണ് നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ. ബേ ാബ്ഡെ, ജസ്റ്റിസ് അരുൺ മിശ്ര എന്നിവർ നിർണായക വിഷയത്തിൽ വിധി പറയാൻ ധൈര്യംകാണിച ്ച ചീഫ് ജസ്റ്റിസിനെ പ്രശംസിച്ചത്.
എന്നാൽ, ചടങ്ങിൽ പങ്കെടുത്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഈ അവസരത്തിൽ വിധിയെക്കുറിച്ച് താൻ പരാമർശിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ കോടതികളെക്കുറിച്ച് സുപ്രീംകാടതി പ്രസിദ്ധീകരിക്കുന്ന അസമീസ് ഭാഷയിലുള്ള പുസ്തകത്തിെൻറ പ്രസിദ്ധീകരണ ചടങ്ങിലായിരുന്നു ജഡ്ജിമാരുടെ പ്രതികരണം.
ചീഫ് ജസ്റ്റിസിെൻറ ഉത്സാഹവും മനക്കരുത്തും വ്യക്തിത്വവും ശക്തമാണെന്നും അദ്ദേഹത്തിന് പിഴവ് സംഭവിക്കാൻ സാധ്യതകളില്ലെന്നും ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു. ജനാധിപത്യം എല്ലാ പൗരന്മാരുടെയും േക്ഷമത്തിനായാണ് നിലകൊള്ളുന്നത്. ഇതിനുള്ള ഉപകരണമാണ് സ്വതന്ത്ര നീതിന്യായ സംവിധാനമെന്നും ബോബ്ഡെ കൂട്ടിച്ചേർത്തു.
രണ്ടോ മൂന്നോ ആഴ്ചകൊണ്ടാണ് ആയിരത്തിലധികം പേജുകളുള്ള വിധി തയാറാക്കിയതെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
അദ്ദേഹത്തിെൻറ കാലയളവിലെ ഏറ്റവും കഠിനമായ ജോലിയായിരുന്നു അത്. അതുകൊണ്ടുതന്നെ ജസ്റ്റിസ് ഗൊഗോയി ചരിത്രത്തിൽ ഇടംനേടി. ഏറ്റവും പ്രയാസകരമായ സമയത്താണ് ജസ്റ്റിസ് ഗൊഗോയി വിരമിക്കാൻ പോകുന്നത്. അദ്ദേഹത്തിെൻറ പിൻഗാമിയായ ബോബ്ഡെയുടെ ജോലി എളുപ്പമാകില്ല. ഈ കേസിൽ വിധി പറയാൻ തയാറായതിലൂെട രാജ്യം ഗൊഗോയിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. നവംബർ 17നാണ് ഗൊഗോയി വിരമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.