ആക്രമിക്കപ്പെടുമെന്ന ഭയം കാരണം കീഴ്കോടതികളിലെ ജഡ്ജിമാർ ജാമ്യം നൽകാൻ മടിക്കുന്നു -ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
text_fieldsന്യൂഡൽഹി: ആക്രമിക്കപ്പെടുമെന്ന ഭയം കാരണം താഴെ തട്ടിലുള്ള ജഡ്ജിമാർ ജാമ്യം നൽകാൻ മടിക്കുന്നതായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. ജാമ്യം അനുവദിക്കാൻ കീഴ് കോടതികളിലെ ജഡ്ജിമാർ വിമുഖത കാണിക്കുന്നതു മൂലം ഉയർന്ന കോടതികൾ ജാമ്യാപേക്ഷകൾ നിറയുന്നു.
കീഴ്കോടതികളിലെ ജഡ്ജിമാർ ജാമ്യം നൽകാൻ മടിക്കുന്നത് കുറ്റം മനസിലാക്കാത്തത് കൊണ്ടല്ല. എന്നാൽ പ്രമാദമായ കേസുകളിൽ ജാമ്യം അനുവദിച്ചാൽ വേട്ടയാടപ്പെടുമോ എന്ന ഭയംകൊണ്ടാണ്-ചന്ദ്രചൂഡ് പറഞ്ഞു.
കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവും ചടങ്ങിൽ സംബന്ധിച്ചിരുന്നു. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് നിരവധി അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ കണ്ടതിൽ മന്ത്രി ആശങ്ക ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.